മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് ആണ് നിര്‍മിക്കുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു മത്സരം നടത്തുകയാണ് അണിയറപ്രവർത്തകർ. നടൻ ദിലീപ് ആണ് മത്സരവുമായി ബന്ധപ്പെട്ട വീഡിയോയും കുറിപ്പും പങ്കുവെച്ചത്. ‘ഇത് എന്തിനും ഏതിനും കൂടെ കട്ടക്ക് നിൽക്കുന്ന ചങ്ങായിമാർക്കുള്ള കോണ്ടെസ്റ്റ്.. ഈ വരുന്ന പതിനൊന്നം തീയതി തിയേറ്ററിൽ ആഘോഷമായി എത്തുന്ന ഞങ്ങടെ തട്ടാശ്ശേരിക്കൂട്ടം പോലെ പൊളി കൂട്ടം ആണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളൊരുമിച്ചുള്ള ഒരു കിടിലൻ ഗ്രൂപ്പ് സെൽഫി #thattasserykoottam എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യൂ.. നിങ്ങളുടെ കൂട്ടത്തിന് ഒപ്പമുള്ള പുതിയതും, പഴയതും ആയ ഫോട്ടോകൾ അയക്കാവുന്നതാണ്… അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചങ്ങായികൂട്ടങ്ങളെ കാത്തിരിക്കുന്നത് ഒരു ഗംഭീര സർപ്രൈസാണ്… അപ്പൊ വെഗായിക്കോട്ടെ’ – ഇങ്ങനെയാണ് ദിലീപ് പങ്കുവെച്ച കുറിപ്പ്.
അര്‍ജുന്‍ അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന്‍ പി ദേവ്, വിജയരാഘവന്‍, വിജയരാഘവന്‍. പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം. പ്രൊജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന്‍ അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്‍, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന്‍ രാജീവ് ഗോവിന്ദന്‍ സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…