GNPC – ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും ഇന്ന് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പാണ്. ഇത് മദ്യപാനികളുടെ കൂട്ടായ്മയല്ലേ എന്ന് പുച്ഛിച്ച് തള്ളരുത്. 11 ലക്ഷത്തിലേറെ അംഗങ്ങളുമായി ഇത്രയധികം ആക്റ്റീവ് ആയിരിക്കുന്ന മറ്റൊരു ഗ്രൂപ്പ് ഫേസ്ബുക്കിൽ കാണില്ല. കേരളത്തിലെ ഭൂരിഭാഗം ആളുകളും മദ്യപിക്കുന്നവരാണ്. അവർക്കൊരു കൂട്ടായ്മ ഉണ്ടായാൽ അത് വെറും പ്രഹസനമായി പോകും എന്ന് കരുതിയവരുടെ ചിന്തകൾക്ക് മാറ്റം വരുത്തുന്നതാണ് ഈ ഗ്രൂപ്പ്. ഇതിൽ ജാതി മത ഭേദമില്ല. ആണെന്നോ പെണ്ണെന്നോ ഇല്ല. എല്ലാവരും ഒന്നാണ്. ആരോഗ്യകരമായ മദ്യപാനം, യാത്രകൾ, നല്ല ഭക്ഷണങ്ങൾ എന്നിങ്ങനെ വൈവിധ്യമായതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങളാണ് ഗ്രൂപ്പിൽ ചർച്ച ചെയ്യപ്പെടുന്നത്. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ലോകത്തിന്റെ പല സ്ഥലങ്ങളിലും മലയാളികൾ നടത്തുന്നത്.
ഈ കൂട്ടായ്മക്കുള്ളിലെ ആ ഒരു നന്മ തന്നെയായിരിക്കും ചെമ്പൻ വിനോദ്, അജു വർഗീസ്, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയ മലയാള സിനിമ താരങ്ങളേയും ഈ ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. 148K റിയാക്ഷൻസാണ് ചെമ്പൻ വിനോദ് ഇട്ട ഫോട്ടോക്ക് ലഭിച്ചിരിക്കുന്നത്. അജു വർഗീസും ബിനീഷ് ബാസ്റ്റിനുമെല്ലാം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അജിത്ത് കുമാർ ടി എൽ എന്ന തിരുവനന്തപുരം സ്വദേശിയുടെ മനസ്സിൽ തോന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെമ്പാടും പടർന്ന് പന്തലിച്ചിരിക്കുന്ന ഒരു കൂട്ടായ്മയായി വളർന്നിരിക്കുന്നത്. കൊച്ചിയിലെ ‘പപ്പടവട’ റെസ്റ്റോറന്റിന്റെ സാരഥി മിനു പൗളിൻ, ഇൻഡിവുഡ് ചാനൽ ഹെഡ് മുകേഷ് എം നായർ എന്നിങ്ങനെ സമൂഹത്തിലെ പല പ്രമുഖ വ്യക്തികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഗ്രൂപ്പിന്റെ ചില നിയമങ്ങൾ വായിച്ചാൽ തന്നെ എന്ത് കൊണ്ട് ഈ ഗ്രൂപ്പ് വ്യത്യസ്ഥമാകുന്നുവെന്ന് വ്യക്തമാകും. ഈ ഗ്രൂപ്പിൽ അംഗമാകാൻ ആഗ്രഹിക്കുകയും ചെയ്യും. പക്ഷേ 23 വയസ്സ് കഴിയാത്ത ആരെയും ഗ്രൂപ്പിൽ അംഗങ്ങൾ ആക്കുന്നതല്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…