മലയാളത്തിൻെറ സൂപ്പർ താരങ്ങളായ ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ഇരുൾ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഫഹദ് ഫാസിലിൻറെ ‘സീ യു സൂൺ’ എന്ന മനോഹര സിനിമയ്ക്കു ശേഷം പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഇരുൾ’. ചിത്രത്തിന്റെ റിലീസ് ഏപ്രിൽ രണ്ടിന് നെറ്റ്‍ഫ്ലിക്സിലൂടെയാണ്
വളരെ ക്രിയാത്മകമായ നിഗൂഢതകൾ നിറഞ്ഞിരിക്കുന്നതാണ് സിനിമയുടെ ട്രെയിലർ. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങൾ ആസ്പദമാക്കി എഴുതിയ ഒരു നോവലുമായി ബന്ധപ്പെട്ട് ഫഹദ്, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുന്നതോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. അതിനിടയിലേക്ക് ദര്‍ശനയുടെ കഥാപാത്രം കടന്നുവരുന്നതും ഒക്കെയാണ് ട്രെയിലറിലുള്ളത്. സ്ത്രീകളോടുള്ള അടങ്ങാത്ത രൂക്ഷമായ പകയാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ളതെന്നും ട്രെയിലറിൽ പറയുന്നു.
സിനിമയുടെ സംവിധായകൻ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് . ഈ സിനിമ നിർമ്മിക്കുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ്.അടുത്ത ദിവസമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയത് കുട്ടിക്കാനത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…