ഈ കാലയളവില്‍ വൈറലായി മാറിയത് മുതിർന്ന തമിഴ് നടന്‍ വിജയ്കുമാറിന്റെ മകളായ വനിത വിജയ്കുമാറിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു. സംവിധായകനായ പീറ്റര്‍ പോളിനെയാണ് നാലാമതും വനിത വിവാഹം കഴിച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു.
ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. 1995 ല്‍ കൗമാര പ്രായത്തില്‍ ദളപതി വിജയിയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിലെത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെ നടന്‍ ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത നിറഞ്ഞ് നിന്നിരുന്നു.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വനിത വീണ്ടും നായികയാവുന്നു എന്നാണ് അറിയുന്നത്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു വേഷത്തിതല്‍ വനിതയും അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. ആദം ദസന്‍ ആണ് സംവിധാനം ചെയ്യുന്നത്. പാമ്പു സട്ടൈ എന്ന ചിത്രമൊരുക്കിയാണ് ആദം ശ്രദ്ധേയനാവുന്നത്. വനിതയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 27 നായിരുന്നു വനിത വിജയ്കുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം ചെന്നൈയില്‍ വച്ച് നടക്കുന്നത്. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെയുള്ള പീറ്ററിന്റെ രണ്ടാം വിവാഹം വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. എന്നാല്‍ നാല് മാസം പോലും പൂര്‍ത്തിയാവുന്നതിന് മുന്‍പ് വനിതയുമായുള്ള ബന്ധം അവസാനിപ്പിച്ച് പീറ്റര്‍ ആദ്യ ഭാര്യയുടെ അടുത്തേക്ക് തന്നെ പോവുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…