Categories: CelebritiesNewsTelugu

മരണത്തിനൊപ്പം പോയാലും പവർസ്‌റ്റാർ പുനീത് രാജ്കുമാർ ഇനിയും സിനിമകൾ കാണും; നാലുപേരിലൂടെ

അപ്രതീക്ഷിതമായാണ് പ്രശസ്ത കന്നഡ ചലച്ചിത്രതാരം അന്തരിച്ചത്. ആരാധകരിൽ തങ്ങളുടെ പ്രിയപ്പെട്ട നടന്റെ വേർപാട് നൽകിയ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. എന്നാൽ, മരണം നിത്യതയിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയെങ്കിലും പുനീതിന്റെ കണ്ണുകൾ ഇനിയും സിനിമകൾ കാണും, കാഴ്ചകൾ കാണും. പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകളും നാല് യുവാക്കൾക്കാണ് കാഴ്ച നൽകി. നാരായണ നേത്രാലയത്തിൽ വെച്ചായിരുന്നു ട്രാൻസ്പ്ലാന്റ് നടത്തിയത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ട്രാൻസ്പ്ലാന്റ് നടത്തിയതെന്ന് നാരായണ നേത്രാലയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഭുജംഗ് ഷെട്ടി പറഞ്ഞു.

പുനീത് രാജ്കുമാറിന്റെ കുടുംബം അവരുടെ ദുഃഖത്തിലും പുനീതിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് പിന്തുണ നൽകിയെന്ന് ഭുജംഗ് ഷെട്ടി പറഞ്ഞു. വെള്ളിയാഴ്ച തന്നെ കണ്ണുകൾ ശേഖരിച്ചിരുന്നു. അടുത്ത ദിവസം തന്നെ ട്രാൻസ്പ്ലാന്റ് ചെയ്തു. സാധാരണ ദാനം ചെയ്ത കണ്ണുകൾ രണ്ട് പേർക്കാണ് നൽകാറ് എന്നാൽ പുനീതിന്റെ കാര്യത്തിൽ നാല് യുവാക്കൾക്ക് കാഴ്ച നൽകാൻ കഴിഞ്ഞെന്നും ഭുജംഗ് ഷെട്ടി വ്യക്തമാക്കി. ഡോക്ടർ രോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ കോർണിയൽ ട്രീറ്റ്മെന്റ് ടീമിന്റെ പിന്തുണയോടെ ഡോക്ടർ യതീഷ് ശിവണ്ണ, ഡോ ഷാരോൺ ഡിസൂസ, ഹർഷ നാഗരാജ് എന്നിവരാണ് ശസ്ത്രക്രിയകൾ നടത്തിയത്.
കോർണിയയുടെ മുകളിലേതും ആഴത്തിലുള്ളതുമായ പാളികൾ വേർതിരിച്ച് രണ്ട് രോഗികളെ വീതം ചികിത്സിക്കാൻ ഓരോ കണ്ണും ഉപയോഗിക്കുകയായിരുന്നു. പുറത്തെ കോർണിയ ഭാഗത്ത് രോഗമുള്ള രണ്ട് രോഗികൾക്ക് മുകളിലെ പാളി മാറ്റിവച്ചു, എൻഡോതെലിയൽ അല്ലെങ്കിൽ ഡീപ് കോർണിയൽ ലെയർ രോഗമുള്ള രോഗികൾക്ക് ആഴത്തിലുള്ള പാളി മാത്രം മാറ്റിവച്ചു. അങ്ങനെ നാല് രോഗികൾക്ക് കാഴ്ച നൽകി. ഇതുകൂടാതെ, ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഉപയോഗിക്കാത്ത ലിംബൽ റിം (കണ്ണിന്റെ വെളുത്ത ഭാഗം) ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അച്ഛൻ രാജ്‌കുമാർ തുടങ്ങിവച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ പുനീത് ഏറ്റെടുത്തു നടത്തുകയായിരുന്നു. 45 ഫ്രീ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 19 വൃദ്ധസദനങ്ങൾ എന്നിവയെല്ലാം പുനീത് നോക്കി നടത്തിയിരുന്നു. നിർധനരായ 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവും പുനീത് വഹിച്ചിരുന്നു. പുനീതിന്റെ മരണത്തെ തുടർന്ന് പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെയും പഠനച്ചെലവ് പ്രശസ്ത തമിഴ് താരം വിശാൽ ഏറ്റെടുത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago