കോവിഡ് മഹാമാരിയെ തുടന്ന് പ്രതിസന്ധിയിലായ സിനിമാ മേഖല ഇപ്പോൾ ഉണർന്ന് വന്നുകൊണ്ടിരിക്കുകയാണ് പൂർണമായും ഹൗസ്ഫുള്‍ ഷോകള്‍ അനുവദിച്ചതോടെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീയേറ്ററുകളിലേക്ക് എത്തുകയാണ്.അത് കൊണ്ട് തന്നെ മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന വണ്ണും, ടൊവിനോ ചിത്രം കളയും ഈ വാരം പ്രദര്‍ശനത്തിനെത്തും.
ബിരിയാണി
ബിരിയാണിദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ്. ഈ മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്തും. എഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബിരിയാണിയില്‍ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
കള
മലയാളത്തിന്റെ സ്വന്തം യുവ നടൻ ടൊവിനോ തോമസ് നായകനാകുന്ന കള മാര്‍ച്ച് 25ന് വേള്‍ഡ് വൈഡ് റിലീസിന് തയ്യാറെടുക്കുകയാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത്ത് വി.എസ് ഒരുക്കുന്ന ചിത്രമാണ് കള. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കള. രോഹിത്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിക്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാല്‍, ദിവ്യാ പിള്ള, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
വണ്‍
വണ്‍ എന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു, ചിറകൊടിഞ്ഞ കിനാവുകള്‍ക്ക്് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാര്‍ച്ച് 26നാണ് റിലീസ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അനുഗ്രഹീതന്‍ ആന്റണി
യുവ നടൻ സണ്ണി വെയിനിനെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. മാര്‍ച്ച് 26നാണ് ഈ ചിത്രം തീയേറ്ററില്‍ എത്തുന്നത്. 96ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് സണ്ണി വെയിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ജിഷ്ണു രമേശിന്റേയും അശ്വിന്‍ പ്രകാശിന്റേയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…