vishal
തമിഴ് നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. വളരെ ആചാരപരമായ വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ ലെഹങ്കയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നത്.
ജ്വാല അണിഞ്ഞത് വളരെ മനോഹരമായ ഡാര്‍ക്ക് പിങ്കും പര്‍പ്പിളും ഇടകലരുന്ന ഒരു മെറ്റാലിക് ഹാന്‍ഡ് എബ്രോയിഡറി ലെഹങ്കയാണ് ഡിസൈനര്‍ അമിത് അഗര്‍വാളാണ് ജ്വാലയ്ക്ക് വേണ്ടി കസ്റ്റമെയ്സ്ഡായി ഈ ലെഹങ്ക ഒരുക്കിയത്. ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് താന്‍ ഡ്രസ്സ് ഡിസൈന്‍ ചെയ്തതെന്നാണ് അമിത് അഗര്‍വാള്‍ പറയുന്നത്.”ജ്വാല എന്നെ സംബന്ധിച്ച് കരുത്തിന്റെ ഒരു അടയാളം മാത്രമല്ല, അഭിമാനം കൂടിയാണ്. അതിനാലാണ് ജ്വാലയ്ക്കായി ആ വ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം നല്‍കുന്ന ഒരു സ്പെഷല്‍ ഔട്ട്ഫിറ്റ് തന്നെ നല്‍കണമെന്ന് ഞാനാഗ്രഹിച്ചത്,” ഡിസൈനര്‍ അമിത് കുറിക്കുന്നു.
വിഷ്ണുവും ജ്വാലയും തമ്മിലുള്ള വിവാഹം നടന്നത് ഹൈദരാബാദില്‍ വെച്ചായിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.രാക്ഷസന്‍ എന്ന തമിഴ്സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു വിശാല്‍. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി ആറു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാല്‍ ഏഴ് വര്‍ഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…