Categories: MalayalamNews

നെപ്പോളിയന്റെ മക്കളുടെ ലോഡ്‌ജ്‌ പോലെയുള്ള ആ വീടും സെറ്റിട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

ഫ്രാങ്കി ചോദിച്ചത് തന്നെയാണ് പ്രേക്ഷകരും നെപ്പോളിയന്റെ മക്കളുടെ വീട് കണ്ടപ്പോൾ ചോദിച്ചത്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടല്ലേ അത്? പണി പൂർത്തിയാക്കാത്ത നാലു സഹോദരന്മാരുടെ ആ വീടും സെറ്റിട്ടാത്തതാണ്. ഓർക്കുന്നില്ലേ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും സെറ്റിട്ട പോലീസ് സ്റ്റേഷൻ? അത് പോലെ തന്നെ മറ്റൊരു അത്ഭുതമാണ് ഇതും. ജോതിഷ് ശങ്കർ എന്ന പ്രൊഡക്ഷൻ ഡിസൈനറുടെയും സംഘത്തിന്റെയും അദ്ധ്വാനമാണ് ആ വീടിന് പറയാനുള്ള കഥ.

The Arts Team of Kumbalangi Nights

“പലതും മാറ്റിയും മറിച്ചുമെല്ലാം ചിന്തിച്ച് അവസാനം പള്ളിത്തോടിലാണ് ഞങ്ങൾ ആ വീട് പണിതത്. ആ പരിസരത്തുള്ള പല വീടുകളുടെയും ഉൾവശത്തിന്റെ ഫോട്ടോകൾ ഞങ്ങൾ എടുക്കുകയും അത് ഇവിടെ പുനഃസൃഷ്ടിക്കുകയും ചെയ്‌തു. പല വീടുകളിൽ നിന്നും ഉപയോഗിച്ച് പഴകിയ ടെലിവിഷൻ, ഫർണിച്ചർ, ബെഡ്ഷീറ്റ്, ടവൽ, മാറ്റ്, കൊതുകു വല എന്നിങ്ങനെ പലതും ഞങ്ങൾ വാങ്ങുകയും പുതിയത് അവർക്ക് നൽകുകയും ചെയ്‌തു.”

The Hard Work Behind the Making of The House of Four Brothers in Kumbalangi Nights

“മുകളിൽ പറഞ്ഞതല്ലാത്ത സാധനങ്ങൾ എല്ലാം തന്നെ ഞങ്ങൾ കുമ്പളങ്ങിയിൽ നിന്ന് തന്നെ വാങ്ങി. ചില സ്ഥലങ്ങളിൽ കൂടുതൽ ലൈറ്റ് വേണമായിരുന്നു. അവിടെയുള്ള റെസ്റ്റോറന്റുകൾ, സ്‌ട്രീറ്റ്‌ ഗ്രാഫിറ്റി, ഫുട്‍ബോൾ പരസ്യങ്ങൾ അങ്ങനെ എല്ലാത്തിന്റെയും ഫോട്ടോസ് ഞങ്ങൾ എടുക്കുകയും അവയെല്ലാം തന്നെ ഞങ്ങൾ ഷൂട്ട് ചെയ്യുന്നിടത്ത് പുനഃസൃഷ്ടിക്കുകയും ചെയ്‌തു. അമേരിക്കയുടെയും മെക്സിക്കോയുടെയും പതാകകൾ കൊണ്ട് പഴയൊരു ഡാൻസ് സ്കൂളിന് പുത്തൻ മേക്കോവർ കൊടുക്കുകയും ചെയ്‌തു.”

The Hard Work Behind the Making of The House of Four Brothers in Kumbalangi Nights

“ഞങ്ങൾ പുനഃസൃഷ്ടിച്ചതിലെല്ലാം തന്നെ കുമ്പളങ്ങിയുടെ ആത്മാവ് ഉണ്ടായിരുന്നു. ആ സ്ഥലത്ത് ഇല്ലാതിരുന്നത് ഒന്നും തന്നെ നിർമ്മിച്ചിട്ടില്ല. ഇതിന്റെയെല്ലാം ക്രെഡിറ്റ് സംവിധായകൻ മധു സി നാരായണനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനുമാണ്. അവരാണ് എന്താണ് വേണ്ടത് എന്ന് കൃത്യമായി പറഞ്ഞ് തന്നത്.”

ഷൂട്ട് നടക്കുന്നതിന്റെ ചുറ്റുപാടുമുള്ള പായൽ ഒക്കെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ പത്ത് പതിനഞ്ച് ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. കൂടാതെ ഫഹദിന്റെ കഥാപാത്രം ഷമ്മിയുടെ വീട് ഒറിജിനൽ തന്നെയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago