അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചു തടവുശിക്ഷ പേടിച്ചു ഇറാനിയന്‍ മോഡല്‍ മുങ്ങിയത് ഫ്രാന്‍സിലേക്ക്

അടിവസ്ത്ര പരസ്യത്തില്‍ അഭിനയിച്ചതിന് നാട്ടില്‍ ജയില്‍ ശിക്ഷയോ ചാട്ടയടിയോ നേരിടേണ്ടി വരുമെന്ന ഭീതിയില്‍ ഇറാനിയന്‍ മോഡല്‍ പാരീസിലേക്ക് മുങ്ങിയാതായി റിപ്പോര്‍ട്ട്. നേഗസിയാ എന്ന 29 കാരി മോഡലാണ് അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഭയന്ന് നാടുവിട്ടത്. 2017 ല്‍ ചെയ്ത അര്‍ദ്ധനഗ്‌ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തത് എന്നാണ് ഇറാന്‍ വിലയിരുത്തിയതോടെയാണ് മോഡലിന് ഈ ദുര്‍ഗ്ഗതി വന്നത്.

പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. ഇതോടെ നെഗ്‌സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് പാലായനം ചെയ്യുകയായിരുന്നു. പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയതും. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്‌സിയ മുങ്ങുകയും ചെയ്തു.

അതേസമയം ഫ്രാന്‍സില്‍ ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ നെഗ്‌സിയയ്ക്ക് തെരുവില്‍ അലഞ്ഞുതിരിയേണ്ടി വന്നു. സമ്ബാദ്യമെല്ലാം തീര്‍ന്നതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാതായി. പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ വിശാലമായ നഗരത്തില്‍ തൊഴില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്തിയുറങ്ങിയിരുന്നത് തെരുവിലും പാര്‍ക്ക്‌ബെഞ്ചുകളിലുമായിരുന്നു. എന്നാല്‍ അടുത്തിടെ ഫ്രഞ്ച് മാധ്യമം ലെ പെരിസിന്‍ ഇവരുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വഴിത്തിരിവായി. കഴിക്കാന്‍ ആഹാരം കിട്ടാതെ തന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് വില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നേഗസിയാ അഭിമുഖത്തില്‍ പറഞ്ഞു.

അഭയാര്‍ത്ഥികളുടെ കാര്യം പരിഗണിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് റെഫ്യൂജീസ് ആന്റ് സ്‌റ്റേറ്റ്‌ലസ് പീപ്പിള്‍സ് മുമ്ബാകെ 2018 നവംബര്‍ 13 ന് അപേക്ഷ നല്‍കിയിരിക്കുന്ന നേഗസിയയുടെ കാര്യം ഫ്രഞ്ച് സര്‍ക്കാര്‍ പ്രത്യേകമായി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago