ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഡിസംബർ 3ന് റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീപ് – നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാമിലി കോമഡി ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.
അതേസമയം, ചിത്രത്തിലെ കഥാപാത്രങ്ങളെ ദിലീപ് പരിചയപ്പെടുത്തി. ഓരോ കഥാപാത്രത്തിന്റെയും പോസ്റ്ററുകൾ പങ്കുവെച്ചാണ് ദിലീപ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്. ഉർവശി അവതരിപ്പിക്കുന്ന കഥാപാത്രമായ രത്നമ്മ, കേശുവേട്ടന്റെ മക്കൾ, മൂത്തളിയൻ, ഇളയ അളിയൻ, നടുക്കത്തെ അളിയൻ, കുഞ്ഞിക്കൃഷ്ണൻ, ഗണപതി, മോൾടെ കാമുകൻ എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് പങ്കുവെച്ചത്.
സജീവ് പാഴൂർ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സിനിമയിലെ ദിലീപിന്റെ മേക്ക്ഓവർ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതിൽ തന്നെ ഒന്ന് അറുപതു വയസു കഴിഞ്ഞ കഥാപാത്രമാണ്. ഉർവശി നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, സലിം കുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, അനുശ്രീ, സ്വാസിക എന്നിവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. അനിൽ നായരാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്. കുടുംബ പശ്ചാത്തലത്തിൽ ഹാസ്യത്തിൽ കലർന്ന കഥയാണ് സിനിമ പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…