തെന്നിന്ത്യൻ സൂപ്പർ താരവും യുവത്വത്തിന്റെ ഹരവുമാണ് വിജയ് ദേവരെകൊണ്ട. മെയ് ഒമ്പതിന് ആയിരുന്നു താരത്തിന്റെ പിറന്നാൾ. വിജയ് ദേവരെകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രമാണ് ലൈഗർ. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി താരമായി മൈക്ക് ടൈസണും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നായകൻ വിജയ് ദേവരെകൊണ്ടയുടെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിലെ ഹണ്ട് തീം ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലൈഗർ ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന പാട്ടിന് സംഗീതം നൽകിയത് വിക്രം മോൺട്രോസ് ആണ്. മലയാളത്തിൽ സിജു തുറവൂർ ആണ് ഇതിന്റെ വരികൾ രചിച്ചിരിക്കുന്നത്. അൻവർ സാദത്ത് ആണ് മലയാളത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വിജയ് ദേവരെക്കൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് ലൈഗർ. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോക്സിങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും പുരി ജഗന്നാഥും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. ‘ലൈഗര്‍’ എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അപൂർവ മെഹ്ത, ചാർമി കൗർ എന്നിവരും ഇതിന്റെ നിർമ്മാണ പങ്കാളികളാണ്. പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ രചന. ക്യാമറ – വിഷ്ണു ശർമ, എഡിറ്റർ – ജുനൈദ് സിദ്ദിഖി. ഗാനങ്ങൾ – തനിഷ്‌ക് ബാഗ്ച്ചി, പശ്ചാത്തല സംഗീതം – മണി ശർമ. രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…