മമ്മൂട്ടിയുടെ 40 ഏക്കർ ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും മകനും നടനുമായ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്നാട് ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷന്റെ ഉത്തരവാണ് റദ്ദാക്കിയത്. ചെന്നൈയ്ക്ക് സമീപമുള്ള ചെങ്കൽപ്പെട്ടിലെ സ്ഥലമാണ് സംരക്ഷിത വനഭൂമിയായി ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്.

ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് മമ്മൂട്ടിക്കും മകൻ ദുൽഖറിനുമായി 40 ഏക്കർ സ്ഥലമാണ് ഉള്ളത്. കപാലി പിള്ള എന്നയാളിൽ നിന്ന് 1997ലാണ് മമ്മൂട്ടി സ്ഥലം വാങ്ങിയത്. പത്തു വർഷം കഴിഞ്ഞ് 2007ലാണ് ലാൻഡ് ഈ ഭൂമി സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ ഉത്തരവിന് എതിരെ അതേവർഷം തന്നെ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മമ്മൂട്ടി അനുകൂലവിധി നേടിയിരുന്നു.

എന്നാൽ, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 2020 മെയ് മാസത്തിൽ കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ നീക്കം തുടങ്ങി. ഇതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ഹർജി പരിഗണനയ്ക്ക് എടുത്തു. അപ്പോൾ, ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തി വെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മീഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണനയ്ക്ക് വന്നു. അപ്പോഴാണ് ജസ്റ്റിസ് ഇളന്തിരിയൻ ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായി റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്. മമ്മൂട്ടിയും ദുൽഖറും വാങ്ങിയത് സ്വകാര്യസ്ഥലാണെന്ന് അവർക്കു വേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. വാദം ഏറെനേരം നീണ്ടുനിന്നെങ്കിലും ജസ്റ്റിസ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായും റദ്ദാക്കി ഉത്തരവിടുകയായിരുന്നു. കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്ചയ്ക്കുള്ളിൽ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വിശദീകരണം കേട്ട് പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago