Categories: ActorCelebrities

ഞാൻ പാട്ട് പാടിയ ആ നിമിഷം തന്നെ വാണി ഒറ്റ ഓട്ടം, മനസ്സ് തുറന്ന് ബാബുരാജ്

മലയാള സിനിമാ ആസ്വാദകർക്ക് വില്ലൻ കഥാപാത്രങ്ങളിലൂടെയും അതെ പോലെ തന്നെ  വളരെ മികച്ച മറ്റു കഥാപാത്രങ്ങളിലൂടെയും പ്രിയങ്കരനായി മാറിയ സൂപ്പർ താരമാണ് ബാബുരാജ്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ജോജിയില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ബാബുരാജിന്റെ അഭിനയ ജീവിതത്തിലെ  വളരെ  മികച്ച  കഥാപാത്രങ്ങളിൽ ഒന്നാണ് ജോജിയില്‍ ലഭിച്ചത്.

അദ്ദേഹം ഒരു വില്ലനോ അതെ പോലെ  ഒരു  ഹാസ്യനടനോ മാത്രമല്ല എത്ര ആഴമേറിയ കഥാപാത്രവും തന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് തെളിയക്കുകയാണ് ബാബുരാജ്. യഥാര്‍ഥ ജീവിതത്തില്‍ വളരെ കൂളാണ് ബാബുരാജ്. കുറെ തമാശകളും അനന്ദകരമായ  പൊട്ടിച്ചിരികളുമായി കൂടെയുള്ളവരെ പോലും സന്തോഷിപ്പിക്കുന്ന വ്യക്തിത്വം. നടി വാണി വിശ്വനാഥാണ് ബാബുരാജിന്റെ പ്രിയതമ.മികച്ച രീതിയിൽ രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്ന ഒരു  കുക്കാണെന്ന് കരുതിയാകും വാണി തന്നെ വിവാഹം കഴിച്ചതെന്ന് തമാശരൂപേണ പറയുകയാണ് ബാബുരാജ്. ‘വാണിയെ ഞാന്‍ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്‌ളാറ്റിലേക്ക് വന്നപ്പോള്‍ വാണിക്ക് ഞാന്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്. ഒന്നും കിട്ടിയില്ലെങ്കില്‍ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും,’ ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അതെ പോലെ  വാണിയെ സാക്ഷി നിര്‍ത്തി താന്‍ ഗാനം ആലപിച്ച സംഭവവും ബാബുരാജ് വ്യക്തമാക്കി. “ഞാന്‍ നിര്‍മിച്ച പടമാണ് ഗ്യാങ്. അതിന്റെ സെറ്റിലാണ് സംഭവം. കലാഭവന്‍ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആള്‍ക്കാരാണ്. സെറ്റില്‍ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. അവര്‍ ഒരു പാട്ട് പാടി. അതിന്റെ പല്ലവി ഞാന്‍ പാടാമെന്ന് പറഞ്ഞു. എന്നാല്‍, നീ ഒന്ന് പാട് എന്നായി അവര്‍. ഞാന്‍ പാടിയാല്‍ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാന്‍ പാടിയതും വാണി എഴുന്നേറ്റ് ഓടി,” ബാബുരാജ് പൊട്ടിച്ചിരിച്ചു. ”

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago