Categories: ActressCelebrities

ആളുകള്‍ ചര്‍ച്ചയാക്കിയ ആ വാർത്ത വന്നത് ലൊക്കേഷനിൽ വെച്ചായിരുന്നു

കുടുംബ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ്  കെപിഎസി ലളിത.വളരെ ചെറുപ്പത്തിൽ അഭിനയലോകത്തേക്കെത്തിയ താരം പിന്നീട് നിരവധി സിനിമയിലെ നല്ല കഥാപാത്രങ്ങളിലൂടെ അഭിനയമികവ് പുലർത്തി വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.  അമ്മ വേഷങ്ങൾ സ്ഥിരമായി ചെയ്തത് കൊണ്ട് തന്നെ  മലയാളികളുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് കെ പി എസ് സി ലളിതയ്ക്ക് ലഭിച്ചത്. സംവിധായകൻ ഭാരതനായിരുന്നു ലളിതയെ വിവാഹം ചെയ്തത്.

KPAC-Lalitha.

സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ.സിദ്ധാര്‍ത്ഥനും അമ്മയെപ്പോലെ അഭിനയത്തിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വന്നിരുന്നു .ഭരതനും കെപിഎസി ലളിതയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗോസിപ്പ് കോളങ്ങളില്‍  നിറഞ്ഞ് നിന്നിരുന്നു. ഇരുവരും പ്രണയത്തിലെന്ന വിധത്തില്‍ പല വാര്‍ത്തകളും അന്ന് പ്രചരിച്ചിരുന്നു.പക്ഷെ  താനും ഭരതനുമായി അങ്ങനെ ഒരു പ്രണയബന്ധം ഇല്ലായിരുന്നുവെന്നാണ് കെപിഎസി ലളിത തുറന്ന് പറയുന്നത്. കിംവദന്തി പ്രചരിപ്പോള്‍ അങ്ങനെ തന്നെ നടക്കട്ടെ എന്ന ചിന്തയില്‍ നിന്നുമാണ് വിവാഹത്തിലേക്ക് പോയതെന്നും നടി പറയുന്നു. ഒരു പ്രമുഖ  മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിഎസി ലളിത മനസ്സ് തുറന്ന് പറഞ്ഞത്.

KPAC-Lalitha.

കെ.പി.എ.സി ലളിത പറഞ്ഞത് ഇങ്ങനെ……..

‘അദ്ദേഹം അങ്ങനെ ആരോടും ദേഷ്യപ്പെടുന്ന സ്വഭാവമല്ല. എല്ലാം എനിക്ക് വിട്ടു തരുമായിരുന്നു. ആരേലും വഴക്ക് പറയണമെങ്കില്‍ പോലും, പിള്ളേരെ പോലും വഴക്ക് പറയണമെങ്കില്‍ ‘ദേ ഡി അവര്‍ അങ്ങനെ ചെയ്തു’ എന്നേ പറയത്തേയുള്ളൂ. എന്തുകൊണ്ട് അവരെ ഒന്ന് അടിച്ചു കൂടാ എന്ന് ചോദിച്ചാല്‍, ‘അതിന് നീ ഉണ്ടല്ലോ രണ്ടു പേരും കൂടി എന്തിനാ അടിക്കുന്നതെന്ന്’ മറുപടി പറയും. ഞാനും ചേട്ടനും തമ്മില്‍ പ്രേമിച്ച് വിവാഹം ചെയ്തവരല്ല . വെറുതെ ഒരു കിംവദന്തി ഉണ്ടായപ്പോള്‍ എന്നാല്‍ പിന്നെ ഇങ്ങനെ അങ്ങ് ആകാം എന്ന നിലയില്‍ വിവാഹം ചെയ്തവരാണ്. പക്ഷേ ഇരുകൂട്ടരുടെയും മനസ്സില്‍ എന്തു കൊണ്ടോ അങ്ങനെ തോന്നിയിരിക്കാം.

ചേട്ടന്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. അന്ന് ആ ഏരിയയില്‍ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്ന ഏക വീട് എന്റെയായിരുന്നു. അവിടെ ഫോണ്‍ ചെയ്യാന്‍ അദ്ദേഹം വരുമായിരുന്നു. രതിനിര്‍വേദത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ വാര്‍ത്ത വന്നത്. ശരിക്കും ഞാന്‍ ഞെട്ടിയിരിക്കുകയായിരുന്നു. ലൊക്കേഷനിലെ ആളുകള്‍ അത് അത്രത്തോളം ചര്‍ച്ചയാക്കിയിരുന്നു’.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago