Categories: Movie

‘ദി പ്രീസ്റ്റും’ ‘സുനാമി’യും ഇന്നു മുതല്‍ പ്രേക്ഷകരിലേക്ക്

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും ലാലും ലാല്‍ ജൂനിയറും ചേര്‍ന്നൊരുക്കുന്ന സുനാമിയും ഇന്ന് പ്രദര്‍ശനത്തിനെത്തും. മുന്നൂറിലധികം സ്‌ക്രീനുകളിലാണ് ദി പ്രീസ്റ്റ് പ്രദര്‍ശനത്തിനെത്തുക. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്റര്‍ സ്‌ക്രീനുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തി. ‘ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്’ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. സംവിധായകന്റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.

ബാലു വര്‍ഗീസ് നായക വേഷത്തില്‍ എത്തുന്ന സുനാമിയില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഛായാഗ്രഹണം-അലക്‌സ് ജെ പുളിക്കല്‍, എഡിറ്റിംഗ്-രതീഷ് രാജ്, സംഗീതം-യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അനൂപ് വേണുഗോപാല്‍. വന്‍ വിജയമായ പൃഥിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുനാമി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago