മമ്മൂട്ടിയുടെ ഹൊറർ സസ്പെൻസ് പാരാസൈക്കോളജിക്കൽ ത്രില്ലർ ദി പ്രീസ്റ്റ് എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർ ആമസോൺ പ്രൈം വീഡിയോയിൽ 2021 ഏപ്രിൽ 14 മുതൽ കാണാനാകും. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി പുരോഹിതനായി അഭിനയിക്കുന്നു. അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകൾ പരിഹരിക്കാനുള്ള അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ ഡി ഇല്ലുമിനേഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ നിഖില വിമൽ,സാനിയ അയ്യപ്പൻ, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് തീയേറ്ററിൽ റിലീസ് ചെയ്തിട്ട് അധികകാലം ആകാതെ പ്രീസ്റ്റ് ഏപ്രിൽ 14 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ കൂടെ കാണാൻ സാധിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…