കൊവിഡ് മൂലം ചിത്രീകരണം പാതിവഴിയിൽ മുടങ്ങി പോയ നിരവധി മലയാള സിനിമകൾ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മഞ്ജു വാര്യരുടെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെന്ന് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഇന്ന് പൂര്‍ത്തിയായി എന്നാണ് ചിത്രങ്ങൾ അടക്കം പങ്കുവച്ചു കൊണ്ട് കുറിച്ചത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നതാണ്. മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് അവസാന ഷെഡ്യൂളിലേക്ക് മാറ്റി വച്ചത്. ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, കൈദി ഫെയിം ബേബി മോണിക്ക, ജഗദീഷ്, എന്നിവരും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം ഏറ്റെടുത്തത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് പ്രീസ്റ്റിന്റെ തിരക്കഥ നിർവഹിക്കുന്നത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…