മമ്മുക്കയുടെ തെലുങ്ക് പ്രവേശനത്തെ വമ്പൻ തരംഗമാക്കി തീർത്തിരിക്കുകയാണ് യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ. എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥപറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും വാര്‍ത്തകളില്‍ ഇടം നേടി. ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ യുവസംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ മഹി രാഘവാണ്.
എന്തുകൊണ്ടാണ് ഈ റോൾ ചെയ്യാൻ മമ്മുക്കയെ തന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നൽകിയത് രജനികാന്തിനെയും അരവിന്ദ് സ്വാമിയേയും നിഷ്‌പ്രഭമാക്കിയ പ്രകടനം കാഴ്‌ച വെച്ച മമ്മൂട്ടിയുടെ ദളപതിയിലെ ഒരു രംഗം വിവരിച്ചാണ്. നാട്ടിലെ ‘ജനകീയ’ഡോണ്‍ ആയ ദേവരാജനേയും(മമ്മൂട്ടി) അയാളുടെ വലംകൈയായ സൂര്യയേയും(രജനികാന്ത്) തന്റെ ഓഫീസിലേക്ക് കളക്ടര്‍ (അരവിന്ദ് സ്വാമി) വിളിച്ച് വരുത്തുന്നു. അവരുടെ സാമൂഹ്യ വിരുദ്ധപവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പറയുന്നു. വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടി പറയുന്ന ഒരു വാചകമുണ്ട്. ‘മുടിയാത്”(സാധ്യമല്ല) എന്നാണത്. ഒരൊറ്റ ഡയലോഗില്‍ ആ സീന്‍ മുഴുവന്‍ തന്റെ അക്കൗണ്ടിലാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചുവെന്ന് മഹി പറയുന്നു.മികച്ച നടന്‍മാരായ രജനിക്കും അരവിന്ദ് സ്വാമിക്കുമിടയില്‍ അത്രയേറെ ജ്വലിച്ച് നിന്ന കഥാപാത്രമാണ് അത്. എത്രയേറെ ആളുകളുണ്ടെങ്കിലും ഇതുപോലൊരു പ്രഭാവലയം തീര്‍ക്കാന്‍ കഴിവുള്ളയാളായിരുന്നു വൈ.എസ്.ആറും. അതിനാലാണ് കഥയെഴുത്ത് മുതലേ മമ്മൂട്ടിയെ ആ കഥാപാത്രമായി കണ്ടതെന്ന് സംവിധായകന്‍ പറയുന്നു. ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ എസ് ആര്‍ ആയി മമ്മൂട്ടി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. തെലുങ്ക് പ്രേക്ഷകർക്കൊപ്പം മലയാളികളും ഏറെ പ്രതീക്ഷയാണ് ചിത്രത്തിൽ അർപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…