പാട്ടു കൊണ്ടു മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് റിമി ടോമി. സ്റ്റേജിലാകട്ടെ ടിവിയിലെ ചാറ്റ് ഷോയിലാകട്ടെ, പെർഫോമൻസിലൂടെ മലയാളിക്ക് ഇത്രയേറെ പോസിറ്റീവ് എനർജി പകർന്നു നൽകുന്ന ഒരു ഗായിക വേറെുണ്ടോയെന്ന് സംശയമാണ്. പാട്ടും ഡാൻസുമായി വേദി കീഴടക്കി മുന്നേറുന്ന റിമി പെട്ടെന്നാണ് മെലിഞ്ഞു സുന്ദരിയായി എത്തിയത്. എങ്ങനെ ഇങ്ങനെ സാധിച്ചു എന്ന ഒറ്റച്ചോദ്യമാണ് ആരാധകർക്ക്. അവർക്കു വേണ്ടി റിമി മനസു തുറന്നു. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യരഹസ്യം റിമി വെളിപ്പെടുത്തിയത്.
ശരീരത്തിന്റെ ഭാരം കുറഞ്ഞ് വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമെന്നും സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നിയെന്നും റിമി പറയുന്നു. വ്യായാമം മുടങ്ങാതെ ചെയ്യാറുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആണെങ്കിൽ ജിമ്മുകളിൽ വർക് ഔട്ട് ചെയ്യുമെന്നും അത് മുടക്കാറില്ലെന്നും റിമി വ്യക്തമാക്കുന്നു. 70 ശതമാനം ആഹാര നിയന്ത്രണവും 30 ശതമാനം വർക് ഔട്ടും എന്നാണല്ലോ എന്നും റിമി ചോദിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കുന്നത് പാലിൽ പ്രഭാതഭക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ ചേർത്തു തയ്യാറാക്കുന്ന ന്യൂട്രിഷണൽ ഷെയ്ക്ക്. ഇടയ്ക്ക് രണ്ട് ഇഡ്ഡലിയോ ദോശയോ കഴിക്കും. കേരളത്തിലാണെങ്കിൽ ഉച്ചയ്ക്ക് ചോറ് കഴിക്കും. കൂടെ തോരൻ പുളിശ്ശേരി, ചമ്മന്തി, മീൻ വറുത്തത് എന്നിവ കഴിക്കാൻ ഇഷ്ടമാണ്.
അതേസമയം, ചിക്കനും മീനും ഒന്നിച്ച് കഴിക്കാറില്ല റിമി. രാത്രിയിൽ ചോറും ചപ്പാത്തിയും ഒഴിവാക്കി. ഒന്നുകിൽ ചിക്കൻ വിത്ത് സാലഡ് അല്ലെങ്കിൽ ഫിഷ് വിത്ത് സാലഡ് ആയിരിക്കും കഴിക്കുക. എന്നാൽ, യാത്രകളിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കുമെന്നും റിമി വ്യക്തമാക്കുന്നു. രാത്രി നേരത്ത് കാർബോഹൈഡ്രേറ്റ് ഒഴിവാക്കും. മാത്രമല്ല, ദിവസവും മൂന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കുമെന്നും റിമി വ്യക്തമാക്കുന്നു. ഉച്ചഭക്ഷണത്തിന് അരമണിക്കൂർ മുമ്പായി രണ്ടു ലിറ്റർ വെള്ളവും ഉച്ചഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് ഒന്നര ലിറ്റർ വെള്ളവും കുടിക്കും. പഞ്ചസാര പൂർണമായും ഒഴിവാക്കിയ റിമി എണ്ണയിൽ വറുത്ത സ്നാക്സും ഇപ്പോൾ കഴിക്കാറില്ല. പപ്പായയും ഞാലിപ്പൂവൻ പഴവുമാണ് പഴങ്ങളിൽ ഇഷ്ടം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…