‘ജനനീ….’ ആർആർആറിന്റെ ഉള്ളം തൊടുന്ന ഗാനം; മനസ് തൊട്ട് രാജമൗലി ചിത്രത്തിലെ ‘സോൾ ആന്തം’

യു ട്യൂബിൽ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ആരാധകലക്ഷങ്ങളുടെ മനസ് തൊട്ട് ആർആർആർ ചിത്രത്തിലെ ഗാനം ‘ജനനി’. ‘സോൾ ആന്തം’ എന്ന പേരിലാണ് ആർ ആർ ആറിലെ ‘ജനനി, ഭാരതജനനി’ കഴിഞ്ഞദിവസം യുട്യൂബിൽ റിലീസ് ചെയ്ത്. തെലുങ്കിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറു മില്യണിന് അടുത്ത് ആളുകളാണ് ഈ ഗാനം യുട്യൂബിൽ കണ്ടത്. ഗാനം യുട്യൂബിൽ ട്രെൻഡിംഗ് ആണ്. ഹിന്ദിയിൽ വരൺ ഗ്രോവറിന്റെ വരികൾക്ക് എം എം കരീം ആണ് സംഗീതം നൽകിയിരിക്കുന്നത്. എം എം കരീമും കോറസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കിൽ എം എം കീരവാണി തന്നെയാണ് വരികളെഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്. മലയാളത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് മരഗധമണി ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

ജൂനിയർ എൻ ടി ആർ, റാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ എന്നിവർ അണിനിരക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. വളരെ വൈകാരികമായ രംഗങ്ങളാണ് ഈ വീഡിയോഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ ടി ആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, ആലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ,

ജൂനിയര്‍ എന്‍ ടി ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്‍. ചരിത്രവും ഫിക്ഷനും കോർത്തിണക്കിയാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ചിത്രത്തിൽ നായിക. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ ഒരു സാങ്കല്‍പ്പിക കഥയാണ് ആര്‍.ആര്‍.ആര്‍ പറയുന്നത്. 450 കോടിയിലധികമാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago