Categories: MalayalamNews

തീയറ്ററും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും..! സാങ്കേതികത്തികവിന്റെ പൂർണതയുമായി മമ്മൂക്കയുടെ കാരവൻ

വാഹനങ്ങളോടുള്ള മമ്മൂക്കയുടെ പ്രിയം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ 369 എന്ന നമ്പറിനോടുള്ള മമ്മൂക്കയുടെ പ്രിയവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ കാരവാനും അതേ നമ്പർ തന്നെ സ്വന്തമായിരിക്കുന്നത്. കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യൻ സിനിമ ലോകത്തിന് പോലും സുപരിചിതമായ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. ഡാർക്ക് ബ്ലൂവും വൈറ്റുമാണ് കാരവാന് നൽകിയിരിക്കുന്ന നിറം.

ഭാരത്‌ബെന്‍സിന്റെ ഷാസിയിലാണ്‌ 12 മീറ്റര്‍ നീളമുള്ള വാഹനം തയാറായിട്ടുള്ളത്‌. സെമി ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസുകള്‍, പൂര്‍ണമായി സൗണ്ട്‌ പ്രൂഫ്‌ തുടങ്ങിയവ പ്രത്യേകതകളാണ്‌.തിയേറ്റര്‍ സംവിധാനത്തിനായി സൈനേജ്‌ ടി.വികളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ആവശ്യമുള്ളപ്പോള്‍ ഇത്‌ ഉയര്‍ന്നുവന്ന്‌ വാഹനത്തിനകം തിയേറ്ററായി മാറുന്ന രീതിയിലാണ്‌ സജ്‌ജീകരണം. കിടപ്പുമുറി വാഹനത്തിനു പുറത്തേക്കു നീണ്ടുവരുന്ന രീതിയിലാണുള്ളത്. ആകാശം കാണാനാകുന്ന സജ്ജീകരണവുമുണ്ട്.സാങ്കേതിക തികവുകളോടെ നിര്‍മിച്ച അടുക്കളയില്‍ ഫ്രിഡ്ജ്, ഓവന്‍ തുടങ്ങിയവയുണ്ട്. വെള്ളം മൂന്ന് തലത്തില്‍ ശുദ്ധി ചെയ്താണ് എത്തുക. ഒറ്റ മോള്‍ഡിലുള്ള ബാത്ത്‌റൂമുണ്ട്. ഒരാഴ്ചത്തേക്കുള്ള വെള്ളം ഉള്‍പ്പെടെ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago