കബാലി ഒരുക്കിയ സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കാല.രജനികാന്ത് ആണ് ഈ ചിത്രത്തിലും നായകനായി എത്തുന്നത്.
രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല.രജനിയുടെ മാസ്സ് പരിവേഷവും നടനവൈഭവവും ഒരേപോലെ ഉപയോഗപ്പെടുത്തുന്ന ചിത്രമാകും കാല.ചിത്രത്തിന്റെ റിലീസ് തിയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.ജൂണ് 7നാണ് ചിത്രം പുറത്തിറങ്ങുക .
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രജനീകാന്തിനോട് ഒപ്പം തന്നെ ചർച്ചയായ താരമാണ് മണി എന്ന നായ.തെരുവോരത്തിന്റെ സന്തതിയായിരുന്ന മണി അപ്രതീക്ഷിതമായാണ് കാലയിൽ എത്തുന്നത്.
തെരുവോരത്ത് പട്ടിണിയും കുപ്പത്തൊട്ടിയിൽ അലഞ്ഞും നടന്ന മണിയല്ല ഇന്നവൻ. ഇന്ന് ലോകമറിയുന്ന കോടിക്കണക്കിനു വിലയുള്ള താരമാണ് . രണ്ട് മുതല്‍ മൂന്ന് കോടിയോളം രൂപ വരെ വരും അവന്റെ മൂല്യം. അവന്റെ ഭാവി മാറ്റിമറിച്ചത് മറ്റാരുമല്ല.
.ജർമൻ ഷെപ്പേഡ്, ഡോബര്‍മാന്‍ തുടങ്ങിയ പട്ടികളെ അരികില്‍ ഇരുത്തി ഞെളിഞ്ഞിരിക്കുന്ന നായകനെ അല്ലെങ്കില്‍ വില്ലനെ കണ്ടുമാത്രം ശീലിച്ചിട്ടുള്ള പ്രേക്ഷകര്‍ക്ക് അതൊരു പുതുമയായിരുന്നു.
മുപ്പത് വര്‍ഷങ്ങളായി ഡോഗ് ട്രെയിനറായി ജോലി ചെയ്യുന്ന സൈമണാണ് മണിയെ സിനിമയ്ക്ക് വേണ്ടി ഒരുക്കിയെടുത്തത്. അവനിപ്പോള്‍ നാല് സിനിമ ചെയ്തു. ഒന്നിന്റെ ഷൂട്ട് കൊടൈക്കനാലിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഉണ്ടായാലും പെട്ടന്ന് ക്ഷീണിക്കുകയില്ല എന്നതാണ് ഇന്ത്യന്‍ ബ്രീഡുകളുടെ പ്രത്യേകത. കുറുമ്പനാണ് അടങ്ങിയിരിക്കുകയില്ല. ഇവനെ കുളിപ്പിക്കുമ്പോള്‍ നമ്മള്‍ കുളിയ്ക്കും. അവന്‍ ഓടിപ്പോകും- സൈമണ്‍ പറയുന്നു
സിനിമയ്ക്കു വേണ്ടി ഒരു നായയെ വേണമെന്ന് പാ രഞ്ജിത്ത് എന്നോട് പറഞ്ഞു.മുപ്പതോളം നായ്ക്കളെ രജനികാന്ത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ സൂപ്പര്‍ താരത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം നഷ്ടമാകുമോ എന്ന് സൈമണ്‍ ഭയന്നു.
അങ്ങനെയിരിക്കെയാണ് ചെന്നൈയിലെ തെരുവില്‍ ആക്‌സ്മികമായി മണി സൈമണിന്റെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ മണിയുടെ ഒരു ചിത്രമെടുത്ത് സൈമണ്‍ രജനിക്ക് അയച്ചു കൊടുത്തു. രജനിക്ക് മണിയെ വല്ലാതെ ഇഷ്ടമായി.മണിയെ എടുത്ത് കൊണ്ട് വന്ന് ഉടന്‍ തന്നെ വേണ്ട് വാക്‌സിനുകള്‍ നല്‍കി. സൂപ്പര്‍ താരത്തിനോടൊപ്പം വേഷമിട്ടതിനാല്‍ രണ്ടര വയസ്സുകാരനായ മണിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. 2-3 കോടി രൂപവരെയാണ് അവന്റെ മൂല്യം,സൈമൻ പറയുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…