വരുന്നവരും പോകുന്നവരുമെല്ലാം കൗണ്ടറോട് കൗണ്ടർ. അങ്ങനെയൊരു കാഴ്ചയാണ് പൃഥ്വിരാജ് നായകനാകുന്ന കലാഭവൻ ഷാജോണിന്റെ പ്രഥമ സംവിധാന സംരംഭമായ ബ്രദേഴ്സ് ഡേ ഓഡിയോ ലോഞ്ചിൽ കണ്ടത്. നാദിർഷാ, ടിനി ടോം, രമേഷ് പിഷാരടി, കോട്ടയം നസീർ എന്നിങ്ങനെ മിമിക്രി ലോകത്തെ അതികായന്മാർ ഒന്നിന് പുറകെ ഒന്നായി സദസ്സിനെ രസകരമാക്കിയപ്പോൾ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ കേട്ടാണ്. പൃഥ്വിരാജ്, ഷാജോൺ എന്നിവർ ആയിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ ഇരകൾ. ഷാജോൺ ലൂസിഫർ കണ്ട ശേഷം ‘വലുതായ’ ചിത്രമാണ് ബ്രദേഴ്സ് ഡേ എന്ന് പറഞ്ഞ ലിസ്റ്റിൻ പൃഥ്വിരാജിനേയും വെറുതെ വിട്ടില്ല. രാജൂനെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചിത്രമല്ല എന്ന ഡയലോഗിന് വമ്പൻ കൈയ്യടിയാണ് കിട്ടിയത്. എന്നാൽ ഉരുളക്കുപ്പേരി മറുപടിയുമായി പൃഥ്വിരാജ് വീണ്ടും ചിരിപ്പിച്ചു. ലിസ്റ്റിന് ഇങ്ങനെ ഒരു പ്രോഗ്രാം വെക്കേണ്ട കാര്യമില്ല. പക്ഷേ ലിസ്റ്റിന് കോമഡി പറയാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പരിപാടി വെക്കുന്നതെന്നും ഇവിടെ പറഞ്ഞ കൗണ്ടറുകൾ മറ്റു പലയിടത്തും പറഞ്ഞിട്ടുമുണ്ടെന്നായിരുന്നു പൃഥ്വിയുടെ രസകരമായ മറുപടി.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…