വരുൺ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പർ 1 എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
1995 ൽ റിലീസ് ചെയ്ത കൂലി നമ്പർ വൺ എന്നു തന്നെ പേരുള്ള ചിത്രമാണ് റീമേക്ക് ചെയ്തിരിക്കുന്നത്. 1995 ൽ കൂലി നമ്പര്‍ വണ്ണിൽ ഗോവിന്ദ, കരിഷ്മ കപൂർ, കാദർ ഖാൻ, സദാശിവ് അമ്രപുർക്കർ എന്നിവരായിരുന്നു ഒരുമിച്ചിരുന്നത്. അക്കാലത്ത് ഏറെ ഹിറ്റായ ചിത്രം ഇക്കുറിയും രസച്ചരട് മുറിയാതെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ട്രെയിലർ തരുന്ന സൂചന.
2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് വരുൺ ധവാൻ ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച മൈ നെയിം ഇസ് ഖാനിൽ വരുൺ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.
കൂലി നമ്പർ 1 റീമേക്ക് ചെയ്യുമ്പോൾ പ്രധാനമായും വരുൺ ധവാന്റെ പ്രകടനം തന്നെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. പരേഷ് റാവൽ, ജാവേദ് ജാഫേരി, രാജ്പാൽ യാദവ്, ജോണി ലിവർ, സാഹിൽ വെയ്ദ്, ശിഖ തൽസാനിയ തുടങ്ങിയ വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി കെ ചന്ദ്രനാണ്. തീയറ്റർ റിലീസ് ഉപേക്ഷിച്ചു ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രം ഡിസംബർ 25 ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…