കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ‘അൺലോക്ക് 5’ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവന്നു. ഒക്ടോബർ 15 ഓടെ സ്കൂളുകളും കോളേജുകളും തുറക്കുവാൻ ആണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത സ്ഥലങ്ങളിലെ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും 50 ശതമാനം ആളുകളോടുകൂടി തുറന്നു പ്രവർത്തിക്കാം. സ്കൂളുകളും കോളേജുകളും തുറക്കാമെന്ന അനുമതി കേന്ദ്രം നൽകിയെങ്കിലും അന്തിമതീരുമാനം സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സമാന്തരമായി ഓൺലൈൻ ക്ലാസുകളും ഉണ്ടാവും.
തിയേറ്ററുകൾക്ക് വേണ്ടിയുള്ള വിശദമായ മാർഗ്ഗനിർദ്ദേശം ഉടൻതന്നെ പുറത്തുവരും. ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് പ്രദർശന ഹാളുകളും വിനോദ പാർക്കുകളും തുറക്കുവാനും അനുമതി നൽകിയിട്ടുണ്ട്. മാർച്ച് 24 നായിരുന്നു സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്. അതിൽ നിന്നും സാധാരണ ഗതിയിലേക്ക് ആളുകൾ മാറുകയാണ്. എന്നാൽ കൊറോണാ കേസുകൾ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ഇളവുകൾ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയം തന്നെയാണ്. 80,472 പുതിയ കേസുകളുമായി ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 9,40,441 ആക്ടീവ് കേസുകളാണു രാജ്യത്തുള്ളത്. 51,87,826 പേർ രോഗമുക്തി നേടി. 97,497 പേർക്കു ജീവൻ നഷ്ടമായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…