ലോക്ഡൗണിന് ശേഷം തീയറ്ററുകൾ തുറക്കുവാൻ അനുമതി നൽകിയതോടെ പല സംസ്ഥാനങ്ങളിലും തീയറ്ററുകൾ തുറന്നിരിക്കുകയാണ്. പക്ഷേ തീയറ്ററുകളിൽ ഇനിയും ആളുകൾക്ക് കയറുവാനുള്ള ധൈര്യം ആയിട്ടില്ല. ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ തിയറ്ററില്‍ ഉച്ചയ്ക്കുള്ള ഷോയ്ക്ക് വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. 2.30-നുള്ള ഷോയ്ക്ക് അഞ്ചുപേരും. പുതിയ സിനിമകളൊന്നും തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല എന്നതും ആളുകൾ കുറയാൻ കാരണമായി. പഴയ ചില സിനിമകൾ മാത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. സുശാന്ത് സിംഗിന്റെ അവസാന തീയറ്റർ റിലീസ് ചിച്ചോരെ, കേദാർനാഥ്, തൻഹാജി, ശുഭ് മംഗൾ സ്യാദ സാവധാൻ, മലാങ്, വാർ, തപ്പഡ് എന്നീ ചിത്രങ്ങളാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീയറ്ററുകൾ വീണ്ടും തുറന്നിരിക്കുന്നത്. അതേ സമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, തെലുങ്കാന, തമിഴ് നാട്, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും തീയറ്ററുകൾ തുറന്നിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ് തിയറ്ററുകള്‍ വീണ്ടും തുറന്നിരിക്കുന്നത്. അടുത്ത ആഴ്ചയോട് കാഴ്ചക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് തീയറ്ററുകൾ ഉടമകൾ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…