കൊറോണ വൈറസ് പടർന്നുപിടിച്ചതിനെ തുടർന്ന് ഇന്ന് തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയായ നിരവധി ചിത്രങ്ങളായിരുന്നു കൊറോണ മൂലം റിലീസിംഗ് ഡേറ്റ് മാറ്റിവെച്ചത്. മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍,എന്നിവയെല്ലാം ആണ് റിലീസ് ഡേറ്റും ചിത്രീകരണവും നിർത്തിവെച്ചിരിക്കുന്ന ചിത്രങ്ങൾ.
എന്നാൽ രാജ്യത്തെ തിയറ്ററുകൾ അടുത്തമാസം തുറന്നേക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒന്ന് ഇടവെട്ട നിരകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ശരിയായ മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിൽ ആണ് തിയേറ്ററുകൾ തുറക്കുക. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും തിയറ്ററുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ടിക്കറ്റ് സൗകര്യങ്ങൾ ആയിരിക്കും ഉണ്ടാവുക. മൾട്ടിപ്ലക്സുകൾ ആദ്യം തുറക്കുവാൻ സാധ്യതയുമില്ല. നിരവധി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾ തുറക്കുന്നത്. മാസ്ക് നിര്‍ബന്ധമായിരിക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതടക്കം പ്രതിരോധ നടപടികളുടെ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഒാരോ ഷോയ്ക്കുശേഷവും തിയറ്ററുകള്‍ അണുവിമുക്തമാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍. എന്നാൽ സംസ്ഥാനങ്ങളുടെ താല്പര്യം അറിഞ്ഞ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…