Categories: News

തീയേറ്റര്‍ തകര്‍ത്ത് ‘പവന്‍ കല്യാണ്‍ ഫാന്‍സ്’; അക്രമം സിനിമ ഇടയ്ക്കു വെച്ച് നിന്നതിന്

പവന്‍ കല്യാണ്‍ നായകനായ ഏറ്റവും പുതിയ ചിത്രം വക്കീല്‍ സാബിന്റെ പ്രദര്‍ശനത്തിനിടെ ആരാധകരുടെ അതിക്രമം. സിനിമ ഇടയ്ക്കു വച്ച് നിന്നു പോയെന്ന് ആരോപിച്ച് താരത്തിന്റെ ആരാധകര്‍ തിയറ്റര്‍ തല്ലിപ്പൊളിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകര്‍ അരിശം പൂണ്ട് അക്രമം അഴിച്ചുവിട്ടത്. നേരത്തെ ചിത്രത്തിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആരാധകര്‍ സംസ്ഥാനത്തുടനീളം വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.

പവന്‍ കല്യാണിന്റെ കൂറ്റന്‍ പോസ്റ്ററുകള്‍ വെച്ചാണ് ആളുകള്‍ താരത്തോടുള്ള ആരാധന അറിയിച്ചത്. ആരാധന പ്രകടിപ്പിക്കാന്‍ സ്വന്തം കൈവെട്ടി ചിത്രത്തിന്റെ പോസ്റ്ററില്‍ രക്തം പുരട്ടിയവരുമുണ്ട്. നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീല്‍ സാബ്. താപ്‌സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് തെലുങ്കില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.

ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബോണി കപൂറും ദില്‍ രാജുവും ചേര്‍ന്നാണ്. തമന്‍ ആണ് സംഗീതം. തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അജിത്ത് വക്കീല്‍ വേഷത്തിലെത്തിയപ്പോള്‍ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago