മലയാളികൾക്ക് എന്നും ഏറെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് തെങ്കാശി. പ്രത്യേകിച്ചും മലയാളി സിനിമ പ്രേമികൾക്ക്. ഇപ്പോഴിതാ ഒരു മന്ദമാരുതൻ പോലെ ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. ശിനോദ് സഹദേവൻ സംവിധാനം നിർവഹിച്ച തെങ്കാശികാറ്റ് മനോഹരമായ ഒരു പ്രണയകാവ്യത്തിന്റെ സൗന്ദര്യമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. അത്ര വലിയ താരനിരയോ വമ്പൻ ബാനരോ ബഡ്ജറ്റോയില്ലാതെ തയ്യാറാക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകന് പൂർണമായ ഒരു ആസ്വാദനം തരുന്നില്ലെങ്കിൽ പോലും പ്രേക്ഷകന് കണ്ടിരിക്കാവുന്ന ഒരു വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ഹേമന്ത് മേനോൻ, കാവ്യ സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴ് നാട്ടിലെ തെങ്കാശി എന്ന ഗ്രാമത്തിൽ ജോലി തേടിയെത്തിയ മൂന്ന് യുവാക്കൾ അവിടെ സംസ്കാര ചടങ്ങുകളിൽ വാദ്യമേളങ്ങൾ മുഴക്കുന്ന ജോലിയിലൂടെ ജീവിതം കരുപിടിപ്പിക്കുന്നു. അതിനിടയിൽ ആ സംഘത്തിലെ ശിവ എന്ന യുവാവിന് വൈഗ എന്ന പെൺകുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതേ സമയം ഒരു ലോക്കൽ ഗുണ്ടയായ അലക്‌സ് പാൻഡ്യനും അവളോട് ഇഷ്ടം തോന്നുന്നു. ഈ ത്രികോണ പ്രണയത്തിനിടയിലെ നിരവധി സംഭവവികാസങ്ങളിലൂടെയാണ് തെങ്കാശിക്കാറ്റ് കേരളക്കരയിൽ വീശിയടിക്കുന്നത്.
മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തി പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന പ്രകടനം തന്നെയാണ് ഹേമന്ത് മേനോൻ പുറത്തെടുത്തിരിക്കുന്നത്. സംഘട്ടനരംഗങ്ങളിലും മികവാർന്ന ഒരു പ്രകടനം ഹേമന്ത് മേനോനിൽ നിന്നും കാണാൻ സാധിച്ചിട്ടുണ്ട്. കാവ്യ സുരേഷും തന്നാൽ കഴിയുന്ന വിധം തന്റെ റോൾ മനോഹരമാക്കിയിട്ടുണ്ട്. പദ്മരാജ് രതീഷ്, ഭീമൻ രഘു, ഷഫീഖ് റഹ്മാൻ, സുനിൽ സുഗത എന്നിവരും അവരുടെ റോളുകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥാഗതിക്ക് ചേരുന്ന വിധത്തിലുള്ള സംഗീതവുമായി ഋത്വികും തെങ്കാശിയുടെ സൗന്ദര്യം മനോഹരമായി തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് സഞ്ജിത്തും തെങ്കാശിക്കാറ്റിനെ പ്രേക്ഷകർക്ക് ഏറെ രസം പകരുന്ന ഒന്നാക്കി തീർത്തിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…