കുറെ ഏറെ വര്‍ഷങ്ങളായി മലയാള സിനിമ ലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി കാവ്യ മാധവന്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ താരം സജീവമല്ല. കാവ്യ ഒടുവിലായി അഭിനയിച്ചത് ദിലീപിനൊപ്പമുള്ള പിന്നെയും എന്ന ചിത്രമാണ്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് ഉറ്റ സുഹൃത്തായ ദിലീപും കുടുംബവും എത്തിയിരുന്നു. കാവ്യ മാധനും മീനാക്ഷിയും ദിലീപിനൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
മീനാക്ഷിയുടെയും കാവ്യാമാധവന്റെയും ലുക്ക് സോഷ്യല്‍ ലോകം ഏറ്റെടുത്തു. ഇതിനിടെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ഉണ്ണി പി എസ് കാവ്യ മാധവനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വൈറല്‍ ആയിരുന്നു. കാവ്യയ്ക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചും ഒരു കുറിപ്പും ഉണ്ണി സോഷ്യല്‍ മഡീയയിലൂടെ പങ്കുവെച്ചു.എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്.
ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും. എന്നാണ് ഉണ്ണി ചിത്രങ്ങള്‍ക്ക് ഒപ്പം കുറിചച്ത്. ഉണ്ണിയുടെ വാക്കുകള്‍ വളരെ ശരിയാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും പറയുന്നു. എന്നാല്‍ കാവ്യയുടെ പഴയ നാടന്‍ ഭംഗി മാറി പോയെന്ന് സൂചിപ്പിക്കുന്നവരും നിരവധിയാണ്.ആയിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാവ്യയ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും മേക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു. മുന്‍പും കാവ്യയുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് ഉണ്ണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.