ഡി.ഐ.വൈ.എഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളൂ അത് രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും എല്ലാം ഒന്ന് തന്നെ .ഈ പറയുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രിയ യുവനടന് ആസിഫ് അലിയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്.
ഒരു സുപ്രധാന കാര്യമെന്തെന്നാൽ എല്ലാം ശരിയുമെന്ന എല്‍ഡിഎഫിന്റെ മുദ്രാവാക്യവുമായി സാമ്യമുള്ള സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ആസിഫ് അലി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിവൈഎഫ്ഐ കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. ‘എല്ലാം ശരിയാകും’ എന്നാണ് ആസിഫ് അലി സിനിമ പോസ്റ്ററിനൊപ്പം കുറിച്ചത്.ആസിഫ് അലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത് ഇന്ന് രാവിലെ, ‘ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ എന്റെ നയം വ്യക്തമാക്കും’ എന്ന് പറഞ്ഞാണ്.
ഈ ചിത്രത്തില്‍ യുവ നടി രജിഷ വിജയനാണ് ആസിഫിന്റെ നായികയായി എത്തുന്നത്. സെന്‍ട്രല്‍ പിക്ടചേഴ്സിന്റെ ബാനറില്‍ ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ ഷാരിസ്,ഷാല്ബിന്,നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചനാണു സംഗീതം.