മലയാളത്തില്‍ അഭനയത്തിന്റെ കുലപതികളിലൊരാള്‍ എന്ന് നടന്‍ തിലകനെ വിശേഷിപ്പിക്കാം. മരണ ശേഷവും അദ്ദേഹത്തിന് പകരമാകാന്‍ ഒരാള്‍ വന്നിട്ടില്ല. അച്ഛന്‍ കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ഹാസ്യകഥാപാത്രങ്ങളുമെല്ലാം അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. നാടക ലോകത്തുനിന്ന് കടന്നുവന്ന തിലകന് അഭിനയം അനായാസമായി. ഇപ്പോഴിതാ തിലകനെ കുറിച്ച് മനസുതുറക്കുകയാണ് നടനും മകനുമായ ഷോബി തിലകന്‍.
മറ്റുള്ളവരെ പറ്റി നല്ലത് പറയാന്‍ അല്‍പം ബുദ്ധിമുട്ടുള്ള തിലകന്‍ അസാധ്യ പെര്‍ഫോമന്‍സ് എന്ന് പറഞ്ഞിട്ടുള്ളത് മഞ്ജു വാര്യരെ പറ്റിയാണെന്നാണ് ഷോബി തിലകന്‍ പറയുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ അച്ഛന്‍ നെര്‍വസായെന്ന് തോന്നിയിട്ടുണ്ടെന്നും ഷോബി പറഞ്ഞു.
മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നുവെന്നും ഷോബി പറഞ്ഞു.
ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് ദുല്‍ഖറിനെയും തിലകന്‍ പ്രശംസിച്ചു എന്ന് ഷോബി പറഞ്ഞു. ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനില്‍ നിന്ന് താനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് താന്‍ ദുല്‍ഖറിനെ പറ്റി ചോദിച്ചു. ദുല്‍ഖറിന്റെ പ്രായംവച്ച് നോക്കുമ്പോള്‍ നന്നായിട്ട് ചെയ്യുന്നുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. അവന്റെ ആ പ്രായത്തില്‍ ഈ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയം തനിക്കുണ്ടായിരുന്നു. പക്ഷേ അവന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നതെന്നും ഷോബി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…