ഒരു കാലത്ത് ബോളിവുഡ് നടി കാജോളിന്റെ വലിയ ഒരു ആരാധികയായിരുന്നു താനെന്ന് വ്യക്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്.താരം പറയുന്നത് ആ ആരാധന കൂടിയപ്പോൾ മിന്‍സാര കനവിലെ കാജോളിനെപ്പോലെ ഒരു തകർപ്പൻ ഫോട്ടോഷൂട്ട് പോലും ചെയ്തിട്ടുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കുന്നത്. അതെ പോലെ കാജോള്‍ സ്റ്റൈല്‍ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു. ഇപ്പോൾ മകള്‍ ചെയ്യുന്നതു കാണുമ്പോൾ തന്റെ കൗമാരകാലം ഓര്മവരുന്നുണ്ടെന്നും താരം തുറന്ന് പറഞ്ഞു . മിന്‍സാര കനവിലെ കാജോളിന്റേയും തന്റെ ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.
View this post on Instagram
പൂര്‍ണിമയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ…….
ആ നാളുകളില്‍ കാജോളിന്റെ കടുത്ത ആരാധികയായിരുന്നു. മിന്‍സാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ അതേ ലുക്കിലുള്ള ഫോട്ടോ എടുക്കാനായി ഞാന്‍ പോയിട്ടുണ്ട്. അതേ പോലെ മുടിയെല്ലാം കെട്ടി. കാജോളിന്റെ ചിത്രത്തിന്റെ പിറകില്‍ കാണുന്ന മേഘങ്ങള്‍ പോലും ഒരേപോലെയായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍ ആ ഗാനം എന്റെ തലയില്‍ ബിജിഎം ആയി കേള്‍ക്കുകയായിരുന്നു. സ്റ്റുഡിയോക്കാരന് സൈക്കിള്‍ കയറ്റാന്‍ അനുവദിക്കാത്തതുകൊണ്ടാണ് സൈക്കിളും പൂവും മിസ്സായത്. ഇന്ന് പാത്തു ചെയ്യുന്നതു കൊണുമ്ബോള് എന്റെ കൗമാരം അവളിലൂടെ എന്റെ മുഖത്തേക്ക് തിരിച്ചടിക്കുകയാണെന്ന് തോന്നും. അവളിലൂടെ ഞാന്‍ കൗമാരം വീണ്ടും ജീവിക്കുകയാണ്. എനിക്കിത് ഇഷ്ടപ്പെട്ടു.