അഭിനയകൊണ്ടും സേവനംകൊണ്ടും പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ അതുല്യ നടനാണ് മുകേഷ്.ഇപ്പോളിതാ താരത്തിന് നേരിട്ട ഏറ്റവും വലിയ ഒരു ദുരനുഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് പറയുകയാണ് മുകേഷ്. താരം പറഞ്ഞു എന്ന പേരില്‍ നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് അദ്ദേഹത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള ഹാസ്യം മറ്റു ചിലര്‍ പറഞ്ഞു നടന്നിട്ടുണ്ടെന്നും ആ കാരണം കൊണ്ട് ക്യാപ്റ്റന്‍ രാജുവും താനും തമ്മിലുള്ള അകലത്തിനു പ്രധാന കാരണമായെന്നും മുകേഷ് പറയുന്നു.കമല്‍ സംവിധാനം ചെയ്ത ‘ഗോള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആ തെറ്റിദ്ധാരണ മാറ്റിയതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മുകേഷ് പങ്കുവയ്ക്കുന്നു.
മുകേഷിന്റെ വാക്കുകളിലേക്ക്……
‘ഒരിക്കലും തമാശകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതായിരിക്കരുത്. ഞാന്‍ ഒരുപാട് തമാശകള്‍ പറയാറുണ്ട്. പക്ഷേ അത് ആരെയും അങ്ങനെ വ്യക്തിപരമായി വേദനിപ്പിക്കില്ല. ഒരാളെക്കുറിച്ച് അല്‍പ്പം കടന്നു പോയ തമാശ പറയുകയാണെങ്കില്‍ അയാള്‍ ഇരിക്കുമ്പോൾ തന്നെ അത് പറയണം. അല്ലാതെ അയാളില്ലാത്തപ്പോള്‍ അത് മറ്റുള്ളവരോട് പറഞ്ഞാല്‍ അത് പരദൂഷണമായിത്തീരും.
ഞാന്‍ പറഞ്ഞു എന്ന പേരില്‍ ചിലര്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശയുണ്ടാക്കി നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് ഒരിക്കല്‍ പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹത്തിനത് കേട്ടപ്പോള്‍ ദേഷ്യം വന്നു. ആ ദേഷ്യം മനസ്സില്‍ സൂക്ഷിച്ചതിനാല്‍ എന്നോട് ഒരുപാട് നാള്‍ മിണ്ടിയില്ല. എനിക്കും ആ തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞതുമില്ല. കമല്‍ സംവിധാനം ചെയ്ത ‘ഗോള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണ എനിക്ക് തിരുത്താന്‍ കഴിഞ്ഞത്.ഓരോ തമാശ പറയുമ്പോഴും നമുക്കൊരു ഉത്തരവാദിത്തമുണ്ട്. ആരെയും വേദനിപ്പിക്കരുത് എന്ന ഉത്തരവാദിത്തം’. മുകേഷ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…