Categories: MalayalamNews

“ആ കഞ്ഞി അങ്ങട് നല്ലോണം കലക്കി എളക്കി കുടിക്ക്യ… ഒരു ദഹനക്കേടും വരില്ല്യ” ഒടി വെക്കുന്ന ഒടിയനെക്കുറിച്ചുള്ള ഈ കുറിപ്പ് വൈറലാകുന്നു

ഒടിയനെതിരെ സമ്മിശ്രമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ചിലർ ആസൂത്രിതമായ ഒരു ആക്രമണവും ഒടിയന് എതിരെ നടത്തുന്നുണ്ട്. എന്നിട്ടും തീയറ്ററുകൾ നിറഞ്ഞു തന്നെ നിൽക്കുകയാണ് എന്നതാണ് യഥാർത്ഥ ഒടിവിസ്‌മയം. ട്രോളുകളും ഏറെ ചിത്രത്തിന് എതിരായി വന്നിട്ടും ഇപ്പോൾ ഒടിയന്റെ അഭിപ്രായങ്ങൾ മാറിയിരിക്കുകയാണ്. അതിലേറെ ശ്രദ്ധേയമാണ് റെഡ് എഫ് എമ്മിൽ വർക്ക് ചെയ്യുന്ന പൊന്നമ്പിളി ശാരദ വിശ്വനാഥിന്റെ ഈ കുറിപ്പ്

ഞാങ്ങാട്ടിരി മാട്ടായേല് കങ്ങരത്തെ പടി എത്തണതിന്റെ മുന്നേ ഒരു ഒടിയൻ പടി ഉണ്ട്.. പണ്ട് ഓടിമറിഞ്ഞ (ഒടിയൻ ഒടി വെക്കണേനു അവിടൊക്കെ അങ്ങന്യാ പറയാ )ഒരു ഓടിയനെ രാത്രി ഇത്തിരി ധൈര്യ ശാലികൾ കെട്ടി ഇട്ടു. രാവിലെ ആയപ്പോ നഗ്നനായി നിൽക്കുന്ന ഒടിയൻ. ആ കെട്ടിയിട്ട സ്ഥലാണ് ഒടിയൻ പടി. ഇത് കുട്ടിക്കാലത്തു ഒടിയൻ പറയനെ നേരിട്ട് കണ്ടിട്ടുള്ള പിന്നീട് എട്ടുകൊല്ലം ഞാങ്ങാട്ടിരി സ്കൂളില് പഠിപ്പിച്ചിരുന്ന ശാരദ ടീച്ചർ അതായതു എന്റെ അമ്മ പറഞ്ഞു തന്നിരുന്നതാണ്.. ന്റെ അമ്മേടെ രാജ്യം പട്ടാമ്പി ആണേ.. തിരുമിറ്റക്കോട്… അമ്മ അച്ഛനേം കെട്ടി ചെമ്മാട്ടെക്കു വന്നപ്പോ അറിഞ്ഞു ത്രെ പാലക്കാട് മാത്രല്ല തിരൂരും ഉണ്ടത്രേ ഒരു ഒടിയൻ പറമ്പ്.. ഓടിമറിയാൻ പഠിപ്പിക്കണ സ്ഥലം… ഇതൊക്കെ മനസ്സിലിട്ടു സിനിമകാണാൻ പോയൊണ്ട് മാത്രമൊന്നും അല്ല ഒടിയൻ എനിക്ക് ഇഷ്ടായത് (ക്ലൈമാക്സിനോടൊക്കെ വിയോജിപ്പ് ഉണ്ടെങ്കിലും.. അതുപോലെ കൊണ്ടൊരാ പാട്ടിന്റെ ചിത്രീകരണം 🙁 )

പിന്നെ

‘ആരാന്റമ്മക്ക് പ്രാന്തിളക്കിയാ കാണാൻ നല്ല ശേലാ’- പരമാർത്ഥം… ഒടിയൻ റിലീസ് ആയ അന്ന് ഫസ്റ്റ് ഷോ ഉറക്കമിളച്ചു കാണാൻ പോയ കൊറേ പേരുടെ പൊങ്കാല മേളങ്ങളും കഞ്ഞിയെടുക്കട്ടെ ട്രോളുകളും കാണാൻ നല്ല ശേലുണ്ടാരുന്നു…

പിന്നെ അല്ലേ കാര്യം പുടികിട്ടിയതു

‘ഇഷ്ടല്ല്യാത്ത കുട്ടിക്ക് കണ്ടതൊക്കെ കുറ്റം ‘- അപ്പൊ പിന്നെ പറയണോ പൂരം… തുടക്കം മുതൽ ഒടുക്കം വരെ കുട്ടി ചെയ്തതൊക്കെ ഇച്ചീച്ചി.. കുട്ടി മേലാൽ ഈ പണിക്കു വേണ്ടാന്നോക്കങ്ങു താറടിക്കുമ്പോ ഒരു സംശയം ഈ തൊട്ടുമുന്നെ വന്ന ഇംഗ്ലണ്ട് നാടകം ഒക്കെ എടുത്തൊരെ എന്താ പണി നിർത്തി വീട്ടിലിരിക്കാൻ പറയാത്തെ 🤔
ന്തായാലും ചട്ടം കെട്ടി ഇച്ചീച്ചി പറഞ്ഞെന് ഗുണം ഇണ്ടായി എന്നെ ഞാമ്പറയൂ… എന്താ തിരക്ക് !!! അതിപ്പോ വലിച്ചു കീറി ഒട്ടിച്ചിട്ടൊന്നും കാര്യല്ല്യ.. ഇത്തിരി ആള്താമസം ഉള്ളോരന്ന്യല്ലേ ബാക്കി ഉള്ളോരും.. ചോറും മത്തിക്കറിയും കൂട്ടി നമ്മളും ഉണ്ടതല്ലേ കൊറേ…

പിന്നെ കുട്ടിടെലും ഇത്തിരി ഇണ്ട്.. അതുപിന്നെ’ കാക്കക്കു തന്കുഞ്ഞു പൊൻകുഞ്ഞ് ‘ – എന്നല്ലേ പറയുവാ.. അതിത്തിരി ഒരിത്തിരി കൂടുതൽ ആയിന്നല്ലേ ഉള്ളൂ… അവനോന്റെ കുട്ടിയെപ്പറ്റി പറയുമ്പോ എപ്പളും ഒരു പൊടിക്കു കൊറച്ചു പറയണതന്യാ നല്ലത്.. എന്നാ പാസ്സ് മാർക്കിന് ഉള്ളതുണ്ടെലും സാറന്മാര് പൊറത്തു തട്ടി അഭിനന്ദിച്ചിട്ടു ഭലേ ഭേഷ് ന്നു പറയും.

അതായതു പുലിമുരുകൻ ഒന്നും കൂടി കാണാൻ വേണ്ടി ഒടിയന് പോവരുത്. കുടുംബായിട്ടു രസായിട്ടു കണ്ടിരിക്കാവുന്ന ഒരു തരക്കേടില്ലാത്ത സിനിമ ആണെന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇപ്പൊ.. അത്രേങ്കിലും വകതിരിവുള്ളവരല്ലേ നമ്മൾ ആര്ടിസ്റ് ബേബീസ്.. അല്ലേ… അല്ലെന്ന്??? അപ്പൊ ആ കഞ്ഞി അങ്ങട് നല്ലോണം കലക്കി എളക്കി അങ്ങട് കുടിക്ക്യ.. ഒരു ദഹനക്കേടും വരില്ല്യ… തീർച്ച.. ✌

(വാൽകഷ്ണം : ഒടിയൻ എനിക്ക് ഇഷ്ടായില്യ അമ്മേ എന്നു ഐഷു . അതുപിന്നെ അങ്ങനയല്ലേ വരൂ… മൈ ബോസും, ടു കൺട്രിസും, റിംഗ്മാസ്റ്ററുമൊക്കെ വീണ്ടും വീണ്ടും കണ്ടു ചിരിച്ചു മറിയുന്ന 6 വയസ്സിന്റെ ബോധമല്ലേ.. ഇത്തിരി കൂടി ബുദ്ധി ഉറക്കട്ടെ 😂)

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago