Categories: GeneralNews

“ടിവിയിൽ മുറവിളി കൂട്ടുന്നവർ പോവുമോ യുദ്ധത്തിന്?” ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ കുറിപ്പ്

യുദ്ധം മാത്രമാണ് പരിഹാരം എന്ന് മുറവിളി ഉയരുമ്പോൾ യുദ്ധത്തിന്റെ ഭീകരതയും അനാവശ്യതയും വെളിപ്പെടുത്തിയിരിക്കുകയാണ് അർച്ചന രഘുവെന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മനസ് അസ്വസ്ഥമാണ്… ഇവിടെ ഇതുവരെ പ്രശ്നമൊന്നുമില്ല.., പക്ഷെ എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്ന ചിന്ത വല്ലാതെ ഭയപ്പെടുത്തുന്നു…., മുകളിലൂടെ പോകുന്ന ഓരോ വിമാനങ്ങളും മനസിനെ അസ്വസ്ഥപ്പെടുത്തുന്നു…പ്രാർത്ഥിക്കുന്നു നല്ലതിനായി…,
ആ നാൽപ്പതു സഹോദരങ്ങളുടെ മരണം എല്ലാവരെയും പോലെ എന്നെയും നടുക്കി,അടങ്ങാത്ത പകതോന്നി അത് ചെയ്തവരോടും ചെയ്യിച്ചവരോടും…ഓരോരോ തീവ്രവാദികളെ കൊന്നൊടുക്കുമ്പോളും മനസ് സന്തോഷിച്ചു… അതോടൊപ്പം തന്നെ പിന്നെയും നമ്മുടെ സൈനികർ നഷ്ടപെട്ടുകൊണ്ടിരുന്നു…ഒരു പട്ടാളക്കാരന്റെ ഭാര്യ ആയതുകൊണ്ടാണോ എന്നറിയില്ല.. ഓരോരോ മരണവും വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു..
യുദ്ധത്തിന് വേണ്ടിയുള്ള ആർപ്പുവിളികൾ ചാനലിൽ നിരന്തരം വന്നുകൊണ്ടിരുന്നു… ഞങ്ങൾ പട്ടാളക്കാരുടെ ഭാര്യമാർ സമാധാനമില്ലാതെ പരസ്പരം ഫോൺ ചെയ്ത് പരിഭ്രാന്തിപ്പെട്ടു.. എന്നെപോലെ തന്നെ എന്റെ ഒരു സുഹൃത്തും കൂടി ജമ്മുവിൽ ഉള്ളതിനാൽ ഞങ്ങൾ തമ്മിൽ തമ്മിൽ, ഓരോന്ന് പറഞ്ഞു ആശ്വസിച്ചു..
മോനെ ഒരാഴ്ച സ്കൂളിൽ വിട്ടില്ല. പുറത്തിറങ്ങിയില്ല..,എന്തിനു ഒന്ന് ചിരിക്കാറുപോലും ഇല്ല ഇപ്പോൾ…, അമ്മമാർ വീട്ടിൽ നിന്ന് പേടിച്ചു വിളിക്കുന്നു…ഇനി എന്ത് എന്ന് മനസിലാവാത്ത അവസ്ഥ.., കനത്ത സുരക്ഷ.. ഇരുപത്തിയാറാംതീയതി airstrike ന്റെ വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. കൊടുക്കേണ്ടത് അതിനിരട്ടി തിരിച്ചുകൊടുത്തിരിക്കുന്നു… അഭിമാനനിമിഷം.. പൊതുജനങ്ങളെയും പട്ടാളക്കാരെയും ആക്രമിക്കാതെ തീവ്രവാദക്യാമ്പ് തകർത്തു… നന്നായി ഒരൽപ്പം ആശ്വാസം.. യുദ്ധം ഉണ്ടാവില്ലല്ലോ…
മാധ്യമങ്ങൾ അപ്പോഴും സ്പർദ്ധ വളർത്തി യുദ്ധമുണ്ടാക്കാൻ തന്നെ നോക്കുന്നു… വിമുക്ത ഭടന്മാർ ചർച്ചയിൽ വന്നിരുന്നു ഘോര ഘോരം പ്രസംഗിക്കുന്നു… പറഞ്ഞത് തന്നെ പിന്നേം പിന്നേം ആവർത്തിക്കുന്നു.. രാത്രി നാളെ എന്താവും എന്നും ചിന്തിച്ചുകിടന്നതുകൊണ്ടാണോ എന്നറിയില്ല, രാവിലെ എണീറ്റു മൂത്രംപോലും ഒഴിക്കുന്നതിനു മുന്നേ ടീവി ഓണാക്കാൻ ആണ് പോയത്… പുതുതായി ഒന്നുമില്ല സമാധാനം.. പക്ഷേ രാവിലെ പതിനൊന്നുമണിയോടുകൂടി വിമാനം തകർന്ന വാർത്ത കണ്ടു, പാകിസ്ഥാൻ ഇന്ത്യൻ അതിർത്തികടന്നതും, ഇന്ത്യൻ പൈലറ്റ് അവരുടെ പിടിയിലായതും…
പിന്നെ ഉള്ള സമാധാനം പോയി… നെറ്റിൽ നിന്നും വിഡിയോയും കണ്ടു, പൈലറ്റിനെ അവർ ടോർച്ചർ ചെയ്യുമോ,അയാളുടെ ഫാമിലി ഇത് എങ്ങനെ സഹിക്കും എന്നൊക്കെ പലതരം ചിന്തകൾ മനസ്സിനെ ഉലക്കുമ്പോൾ… ടീവിയിൽ പിന്നെയും യുദ്ധത്തിന് വേണ്ടി മുറവിളികൾ… നമ്മുടെ ഒരു സൈനികൻ അവരുടെ കയ്യിൽ ആണ് എന്നുപോലും നോക്കാതെ, മാധ്യമങ്ങളുടെ പ്രകോപനപരമായ ചർച്ചകൾ..
ഞാൻ ടീവി ന്യൂസ്‌ കാണൽ നിർത്തി… അത് മനസമാധാനം കെടുത്തുകയേയുള്ളു.. “ആരാന്റമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം “ഈ ഇരുന്നു പ്രസംഗിക്കുന്നവർ പോവുമോ യുദ്ധത്തിന്, യുദ്ധം വന്നാൽ അവർക്കു അതും കാണിച്ചു ആളെ കൂട്ടാനാണോ.,എന്തിനാണ് മാധ്യമ ചർച്ചകൾ, അതുകൊണ്ട് എല്ലാം നന്നാവുമോ? എനിക്കറിയില്ല…
എല്ലാം ഒന്ന് സമാധാനപരമായി തീർന്നാൽ മതിയായിരുന്നു…, യുദ്ധത്തിന് മുറവിളി കൂട്ടുന്നവരെ.. അതിർത്തിയിൽ ഉള്ള എല്ലാവക്കും ഒരു കുടുംബം ഉണ്ടാവും കാത്തിരിക്കാൻ… യുദ്ധം വന്നാൽ സ്വന്തം ജീവൻ പോലും ദേശത്തിനുവേണ്ടി അർപ്പിക്കാൻ മടിയില്ലാത്തവരാണ് ഓരോ പട്ടാളക്കാരനും….ദേശത്തിനു വേണ്ടിയാണെങ്കിലും നഷ്ടം നഷ്ടംതന്നെയാണ്… (ഫാമിലിക്ക് )
ജയ്‌ഹിന്ദ്‌ !

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago