ഓൺ സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒന്നാന്തരം ഇണക്കുരുവികളാണെന്ന് തെളിയിച്ച ബോളിവുഡിലെ സൂപ്പർ ജോഡികളാണ് അജയ് ദേവ്ഗണും ഭാര്യ കജോളും. അജയ‍്‍യുടെ ഏറ്റവും പുതിയ ചിത്രമായ ‘ദി ദി പ്യാർ ദി’ നാളെ തിയേറ്ററുകളിലെത്തുകയാണ്. മുൻ ഭാര്യയെ ചൊടിപ്പിക്കാൻ ചെറുപ്പക്കാരികളുമൊത്ത് കറങ്ങിനടക്കുന്ന ആളായാണ് ചിത്രത്തിൽ അജയ് പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തിൽ അത്തരത്തിലൊന്ന് സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കജോൾ കൂടെയുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ എന്തു സംഭവിക്കും എന്നായിരുന്നു ചോദ്യം. ”ഇതൊക്കെ സാധാരണ എല്ലാവർക്കും തോന്നുന്ന തോന്നലാണ്. അങ്ങനെയൊക്കെ സംഭവിച്ചിട്ടില്ലെന്ന് പറയാൻ പറ്റില്ല. കജോൾ ഒപ്പമുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ അവൾ എന്തെങ്കിലും കമന്‍റ് പാസാക്കും. മിക്കവാറും എന്തെങ്കിലും തമാശയായിരിക്കും”, അജയ് പറയുന്നു.
‘ദി ദി പ്യാർ ദി’ യുടെ ട്രെയിലർ കജോൾ കണ്ടെന്നും ഭാര്യയും സിനിമയില്‍ നിന്നായതുകൊണ്ട് അവൾക്ക് അതൊക്കെ മനസിലാകുമെന്നും അജയ് ദേവ്‍ഗൺ കൂട്ടിച്ചേര്‍ത്തു. അജയ് ദേവ്ഗണിനു പുറമേ രാകുൽ പ്രീത്, തബു എന്നിവരാണ് ദി ദി പ്യാർ ദിയിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും നേരത്തെ യൂ ട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…