മലയാളത്തിന്റെ പ്രിയങ്കരനായ നടന് മോഹന്‍ലാല്‍ തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ബറോസിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ച് നടന്നു. ഈ ധന്യമായ ചടങ്ങിൽ മമ്മൂട്ടി, പ്രിയദര്ശന്, സത്യന് അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ എത്തിച്ചേര്‍ന്നിരുന്നു.അതെ പോലെ തന്നെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ചടങ്ങില്‍ ഭാഗമായി.
View this post on Instagram
സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചടങ്ങില്‍ വെച്ച് എടുത്ത മമ്മൂട്ടിക്കൊപ്പമുള്ളൊരു സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. വിലമതിക്കാനാവാത്ത സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ഈ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യന് എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫൊട്ടോയ്ക്ക് പൃഥ്വി നല്കിയ കമന്റ്.വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് സൂപ്പർ ലുക്കിലായിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. ബറോസ് രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയായിരിക്കുമെന്നാണ് ആ നിമിഷത്തിൽ മമ്മൂട്ടി പറഞ്ഞത്.