Categories: MalayalamReviews

‘തൊ’മ്മിയും ‘ബാ’ലുവും ‘മ’മ്മുവും ചേർന്ന തൊബാമാ; റിവ്യൂ വായിക്കാം

സൗഹൃദങ്ങൾ എന്നും മലയാളസിനിമയിൽ എന്ന് തന്നെയല്ല, ലോകസിനിമയിൽ തന്നെ പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടേയും ഇഷ്ടവിഷയമാണ്. അത്രത്തിൽ ഉള്ള ഒരു സൗഹൃദത്തിന്റെ കാഴ്‌ചയുമായി എത്തിയിരിക്കുന്ന ചിത്രമാണ് ‘തൊബാമ’. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം എന്ന നിലയിൽ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ ചിത്രം നേടിയിരുന്നു. നവാഗതനായ മൊഹ്‌സിൻ കാസിമാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായ ഒരു ഗാനവും ബാലു ലൗ തീമും മാത്രമാണ് റിലീസിന് മുന്നേ പ്രേക്ഷകരിലേക്കെത്തിയത്. അത് തന്നെ മറ്റൊരു ‘പ്രേമം’ മാജിക്കിന്റെ പ്രതീക്ഷകൾ പ്രേക്ഷകരിലേക്ക് പകർന്നു. പക്ഷേ അത് സംഭവിച്ചോ?

Thobama Review

തൊമ്മിയും ബാലുവും മമ്മുവും ചേർന്ന സുഹൃദവലയത്തിന്റെ പേരാണ് ‘തൊബാമ’. എന്താണ് ഇങ്ങനെ ഒരു പേരെന്ന് എല്ലാവരും റിലീസിന് മുന്നേ ചോദിച്ചിട്ടുണ്ടാകും. ഏതൊരു ചെറുപ്പക്കാരനെപ്പോലെയും എത്രയും വേഗം പണമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ തൊബാമക്കും ഉള്ളത്. അതിനായി അവർ എല്ലാ വഴികളും പരീക്ഷിക്കുന്നു. തെറ്റായ മാർഗങ്ങളും അവർ പരീക്ഷിക്കുന്നു. അവരുടെ ആ യാത്ര പിന്നെ ചെന്നെത്തുന്നത് ലോട്ടറി മാഫിയയുടെ അടുത്താണ്. കേരളത്തിലെ കോടികണക്കിന് മലയാളികളുടെ സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടിയ ലോട്ടറിയിൽ അവർ ക്രമക്കേട് നടത്തുവാൻ മുന്നിട്ടിറങ്ങുകയും അത് അവരുടെ സൗഹൃദത്തിന് പോലും ഭീഷണിയായി തീരുകയും ചെയ്യുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Thobama Review

സിജു വിൽസൺ, ഷറഫുദ്ധീൻ, കൃഷ്ണശങ്കർ എന്നിങ്ങനെ പ്രേമം ടീം വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കുന്നതിൽ അവർക്ക് പൂർണത കൈവരിക്കാൻ സാധിച്ചില്ലെങ്കിലും നല്ലൊരു പ്രകടനം അവർ കാഴ്‌ച വെച്ചിട്ടുണ്ട്. നായികയായെത്തിയ പുണ്യ എലിസബത്തിന് സ്ക്രീൻ സ്പേസ് തീരെ കുറവായിരുന്നു. ശബരീഷ് വർമ്മയും ഒരു ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട്. അൽഫോൻസ് പുത്രേൻ ചിത്രങ്ങളിലെ വേറിട്ട ക്യാമറ ആങ്കിളുകളുടെ അനാവശ്യമായ കൂട്ടിച്ചേർക്കലുകളും പയ്യെപ്പോക്കും പ്രേക്ഷകരുടെ ആസ്വാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാഗേഷ് മുരുഗേശന്റെ ഗാനങ്ങൾ മറ്റു ചിത്രങ്ങളിലെ പോലെ അത്ര എടുത്തു നിൽക്കുന്നില്ലെങ്കിലും ട്രിപ്പ് സോങ്ങ് ഹിറ്റ് ചാർട്ടിൽ ഇടം നേടുന്ന ഒരു സുന്ദരഗാനം തന്നെയാണ്. പ്രേമവും നേരവും തൊബാമയിൽ നിന്നും പ്രതീക്ഷിക്കരുത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago