ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജല്ലിക്കട്ട്. ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഇപ്പോൾ സിനിമ ഇറങ്ങി ഒരു വർഷം കഴിയുമ്പോൾ പോസ്റ്റർ ഒരുക്കിയവരെ ഓർക്കുകയാണ് നിർമാതാവ് തോമസ് പണിക്കർ.
ഫേസ്ബുക്ക് പോസ്റ്റ് :
മലയാള സിനിമ ലോകം കീഴടക്കുന്ന കാഴ്ച കണ്ട് ഒരുപാട് അഭിമാനിച്ചിട്ടുള്ളവരാണ് നമ്മൾ മലയാളികൾ…. ഒരു ചിത്രവുമായി വരുമ്പോഴെല്ലാം ആ കാഴ്ച നമുക്ക് സമ്മാനിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങി, ലോക സിനിമകൾക്ക് മുന്നിൽ തലയുയർത്തിപ്പിടിച്ച്, നിരവധി ചലച്ചിത്ര മേളകളിൽ തിളക്കമേറുന്ന അഭിപ്രായങ്ങളും പുരസ്കാരങ്ങളുമാണ് ‘ജല്ലിക്കെട്ട്’ നേടിയത്… ഈ അഭിമാന നിമിഷത്തിൽ ഈ പോസ്റ്റർ ഞങ്ങൾക്കായ ഒരുക്കിയ, ഇന്ന് ഞങ്ങളോടൊപ്പമില്ലാത്ത മഹേഷിന് ഈ പോസ്റ്റർ ഞങ്ങൾ സമർപ്പിക്കുന്നു
ഒരു ഗ്രാമത്തിലേക്ക് കയറു പൊട്ടിച്ച് ഓടുന്ന പോത്തിനെ പിടിക്കാൻ ശ്രമിക്കുന്ന ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട് പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്കുവേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…