Categories: SongsVideos

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന കുട്ടിമാമയിലെ ‘തോരാതെ’ എന്ന ഗാനം റിലീസായി [VIDEO]


ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രം സംവിധാനം ചെയ്യുന്നത് വി എം  വിനുവാണ്.ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ പങ്കിട്ട മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ സംവിധായകനും വി എം വിനുതന്നെയാണ്.ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മീരാ വാസുദേവും , ദുർഗ്ഗാ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാർ. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീരവാസുദേവിന്റെ ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.ചിത്രത്തിലെ തോരാതെ എന്ന ഗാനം ഇപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുകയാണ്.

ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, പ്രേംകുമാർ,മഞ്ജു പത്രോസ്, , കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, കക്ക രവി, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

മനാഫ് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വി എം വിനുവിന്റെ മകൻ വരുൺ ആണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകൻ രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ്. മെയ് രണ്ടാം വാരം സെൻട്രൽ പിക്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഹരിനാരായണൻ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും വർഷ വിനുവും ചേർന്നാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago