ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒരു ത്രില്ലർ ചിത്രം കൂടി. അനീഷ് അൻവർ ഒരുക്കുന്ന രാസ്ത റിലീസിന് ഒരുങ്ങുന്നു. ജനുവരി അഞ്ചിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് രാസ്ത. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് അനീഷ് അൻവർ ആണ്.
അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം – വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്. ഛായാഗ്രഹണം – പ്രേംലാൽ പട്ടാഴി, മേക്കപ്പ് – രാജേഷ് നെന്മാറ, ശബ്ദരൂപകല്പന – എ.ബി. ജുബ്, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ – ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് – ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ – രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ – ഹോച്ചിമിൻ കെ.സി, ഡിസൈൻ – കോളിൻസ് ലിയോഫിൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…