ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.ജയസൂര്യയാണ് ചിത്രത്തിൽ നായകൻ.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ഗായത്രി അരുൺ,മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇന്ന് പാക്കപ്പ് ആയിരിക്കുകയാണ്.
ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് മാസ്സ് എന്റർടൈനറായി തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.ക്രിസ്ത്മസ് റിലീസായി തൃശൂർ പൂരം തിയറ്ററുകളിൽ എത്തും.
ഇതിനിടെ ആട് 2 എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ആട് 3 എന്ന ചിത്രത്തിന്റെ വിശേഷങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…