നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് തുളസീദാസ്. ഇപ്പോഴിതാ, നടന്‍ മുകേഷിനെ തന്റെ സിനിമ മിമിക്‌സ് പരേഡിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് തുളസീദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
സിനിമയുടെ കഥ പ്ലാന്‍ ചെയ്ത സമയത്ത് താനും കലൂര്‍ ഡെന്നീസും കൂടി മുകേഷിന്റെ അടുത്താണ് പോയത്. അന്ന് മുകേഷ് സരിതയ്‌ക്കൊപ്പം എറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് തന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു, ”തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറി”യെന്ന്. ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സം സാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാന്‍ മുകേഷിനോട് പറഞ്ഞു.
അഡ്വാന്‍സ് വാങ്ങാമെന്നും പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുള്ളതു കൊണ്ട് ചിലപ്പോ താന്‍ പോവുമെന്ന് മുകേഷ് പറഞ്ഞു. പിന്നെ സത്യന്‍ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു. ഇതൊക്കെ കൗതുക വാര്‍ത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്റെ നിര്‍മ്മാതാവിന്റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാല്‍ പോവുമെന്ന്. ഞാന്‍ അന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നീസും വഴക്ക് പറഞ്ഞു.
തുടര്‍ന്ന് മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു. നിര്‍മ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു. പിന്നീട് നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നതെന്നും തുളസീദാസ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…