മാർച്ച്, ഏപ്രിൽ മാസങ്ങളിലായി തീയറ്ററുകളിൽ എത്തേണ്ടിയിരുന്ന മലയാള ചിത്രങ്ങളുടെയെല്ലാം റിലീസ് ലോക്ക്ഡൗൺ മൂലം നീട്ടി വെച്ചിരിക്കുകയാണ്. തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തന്നെ പല നിർമാതാക്കളും ഡിജിറ്റൽ റിലീസിനായി തയ്യാറെടുക്കുകയാണ്. എന്നാൽ വമ്പൻ ചിത്രങ്ങൾ എല്ലാം തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയുവാൻ കഴിയുന്നത്.
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ റിലീസിനെ കുറിച്ചും പ്രേക്ഷകർ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ ഓൺലൈൻ റിലീസിനെ കുറിച്ച് സംവിധായകൻ രാജീവ് രവിയുടെ വാക്കുകൾ ഇങ്ങനെ…
ഞങ്ങൾ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർക്കുവാനുള്ള ശ്രമത്തിലാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമെന്നതിനാൽ തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യുവാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. കോറോണഭീതിയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ ഒട്ടു മിക്കവരും തീയറ്ററുകളിലോ മൾട്ടിപ്ളെക്സുകളിലോ പോയി സിനിമ കാണുവാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല. ഡിജിറ്റൽ റിലീസുകളിലേക്ക് ലോകം മാറുന്ന ഈ കാലത്ത് ഭാവിയിൽ എങ്ങനെയായിരിക്കും എന്ന് കൃത്യമായി പറയുവാനും സാധിക്കില്ല.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. നിവിൻ പോളി, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. പേര് സൂചിപ്പിക്കും പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന് ഉള്ളത്.1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…