Categories: Movie

മെയ് ദിനത്തില്‍ പ്രത്യേക പോസ്റ്ററുമായി ‘തുറമുഖം’ ടീം

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ മെയ്ദിന പ്രത്യേക പോസ്റ്റര്‍ റിലീസായി. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.ബോക്സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തില്‍ വന്‍ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

വലിയ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് പൂര്‍ണ്ണിമ. 2020 ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീണ്ടു. ഈദ് റിലീസായി മെയ് 13നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ തിയതിയും നീളാന്‍ സാധ്യതയുണ്ട്.

അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തുറമുഖവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago