Categories: MalayalamNews

തുറമുഖം റിലീസ് നീട്ടിവെച്ചു; കാരണം വ്യക്തമാക്കി നിവിൻ പോളി

മലയാളത്തിന്റെ യുവ താരം നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് തുറമുഖം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ഈ വമ്പന്‍ ചിത്രത്തിന്റെ പ്രധാന പ്രമേയമായി വരുന്നത്. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലത്തിന്റെയും ഒരു നാടിന്റെയും കഥയാണ് തുറമുഖം നമ്മുടെ മുന്നില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. നിവിൻ പോളി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യക്തികളുടെ വിജയപരാജയങ്ങളേക്കാൾ തൃണവൽഗണിച്ച് അതിലും വലിയ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന ഒരു കഴിഞ്ഞ തലമുറയുടെ അറിയപ്പെടാതെ പോയ ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. ഇപ്പോഴത്തെ ഈ കാലത്തും അങ്ങനെയുള്ള ഒരു ലക്ഷ്യത്തിന് പ്രാധാന്യം ആവശ്യമാണ്. കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, തുറമുഖത്തിന്റെ തിയറ്റർ റിലീസ് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാസ്‌ക് ധരിക്കുക, സുരക്ഷിതരായിരിക്കുക. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. നിവിൻ പോളി കുറിച്ചു.

സംവിധായകന്‍ രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്. ഗോപന്‍ ചിദംബരന്റെ അച്ഛന്‍ കെ എം ചിദംബരന്‍ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിവിന്‍ പോളിക്കു പുറമെ ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, സുദേവ് നായര്‍, നിമിഷാ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന എഡിറ്റിംഗ് നിര്‍വഹിച്ചത് ബി അജിത് കുമാറും സംഗീതം പകര്‍ന്നിരിക്കുന്നത് കെ, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നുമാണ്.

സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന പോസ്റ്ററുകള്‍, അതുപോലെ ഒരു തീപ്പൊരി ടീസര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്. വിപ്ലവത്തിന്റെ വീര്യവും ചൂടും നിവിന്‍ പോളിയുടെ മാസ്സ് സീനുകളും നിറഞ്ഞ ഈ കിടിലന്‍ ടീസര്‍ റിലീസ് ചെയ്ത അന്ന് തന്നെ വമ്പന്‍ തരംഗമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ് എന്ന് പറയാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago