സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപചാരപൂര്‍വം ഗുണ്ട ജയന്‍. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയും ഉപചാരപൂര്‍വ്വം ഗുണ്ട ജയനുണ്ട്. അരുണ്‍ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ഒഫീഷ്യല്‍ ടിക്കറ്റ് ലോഞ്ചിംഗ് നിര്‍വഹിച്ചിരിക്കുകയാണ് ഓള്‍ കേരളാ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന്‍.
ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്റെ പതിനാലു ജില്ലകളിലുമുള്ള ഭാരവാഹികള്‍ വഴിയാണ് ടിക്കറ്റ് ലോഞ്ചിംഗ് നടത്തിയത്. സംവിധായകന്‍ അരുണ്‍ വൈഗ, നടന്മാരായ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരില്‍ നിന്ന് ഓള്‍ കേരള ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ സ്റ്റേറ്റ് കോഓര്‍ഡിനേറ്റ്സ് ആയ അമീര്‍ തൊടുപുഴയും ഷഫീക് എറണാകുളവും ടിക്കറ്റ് ഏറ്റുവാങ്ങി.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…