ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളും കേന്ദ്രകഥപാത്രങ്ങളാകുന്ന ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാന്‍ പ്രേക്ഷകര്‍ക്കും അവസരം. നാളെയാണ് പ്രിവ്യൂ ഷോ നടക്കുന്നത്. പ്രിവ്യൂ ഷോയ്ക്കുള്ള ടിക്കറ്റുകള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വിറ്റുപോയത്. ടിക്കറ്റുകള്‍ പത്ത് മിനിട്ട് കൊണ്ട് സോള്‍ഡ് ഔട്ടായി.ബുക്ക് മൈ ഷോ വഴിയായിരുന്നു ടിക്കറ്റ് വില്‍പന നടന്നത്.
പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്.
ആര്‍ ബാല്‍കിയാണ് ചുപ് സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂജഭട്ടും ശ്രേയ ധന്വന്തരിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…