ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളന്റെ കഥ, ‘ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഗംഭീര ഫസ്റ്റ് ലുക്ക് പുറത്ത്, പരുക്കൻ ലുക്കിൽ രൂക്ഷമായ നോട്ടവുമായി രവി തേജ

ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളന്റെ കഥ പറയുന്ന സിനിമയായ ‘ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഗംഭീര ഫസ്റ്റ് ലുക്ക് പുറത്ത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിക്കുന്ന വീഡിയോയ്ക്ക് മലയാളത്തിൽ ദുൽഖർ സൽമാൻ ആണ് വോയിസ് നൽകിയിരിക്കുന്നത്. മാസ് മഹാരാജ രവി തേജയും വംശിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് ടൈഗര്‍ നാഗേശ്വര റാവുവുമായി എത്തുന്നത്. രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ടൈഗര്‍ നാഗേശ്വര റാവു അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഈവന്റുകള്‍ നാളിതുവരെ കാണാത്ത വിധത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കു കുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക്‌ റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്കെടുക്കുകയുണ്ടായി.

ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജ പോസ്റ്ററില്‍. ടൈഗര്‍ നാഗേശ്വര റാവുവിന്റെ ലോകത്തെ പ്രേക്ഷകന് പരിചയപ്പെടുത്താനായാണ് കണ്‍സെപ്റ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്റെ വോയ്സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ പറയുന്നപോലെ യഥാര്‍ത്ഥ കേട്ടുകേള്‍വികളില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്. “പണ്ട്, എഴുപതുകളിലാണ്. ബംഗാള്‍ കടല്‍ത്തീരത്തുള്ള ഒരു ചെറിയ ഗ്രാമം. ഈ പ്രകൃതിയെ ഭയപ്പെടുത്തുന്ന ഇരുള്‍കൂടി അവിടെയുള്ള ജനങ്ങളെക്കണ്ട് പേടിക്കും. പടപടാ ഓടുന്ന ട്രെയിന്‍ ആ സ്ഥലത്തിനരികില്‍ എത്താറാവുമ്പോള്‍ കിടുകിടാ വിറയ്ക്കും. ആ നാടിന്റെ നാഴികക്കല്ലുകള്‍ കണ്ടാല്‍ ജനങ്ങളുടെ പാദങ്ങള്‍ അടിതെറ്റും. തെന്നിന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, സ്റ്റുവര്‍ട്ട്പുരം. ആ സ്ഥലത്തിന് വേറൊരു പേരുകൂടിയുണ്ട്. ടൈഗര്‍ സോണ്‍. ടൈഗര്‍ നാഗേശ്വരറാവുവിന്റെ സോണ്‍” വോയ്സ് ഓവര്‍ പറയുന്നു. “മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടുകാണും, പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?” എന്ന രവി തേജയുടെ ഡയലോഗ് ടൈഗര്‍ എന്ന കഥാപാത്രത്തിന്റെ കാര്‍ക്കശ്യമേറിയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. മികച്ചൊരു തിരക്കഥ തെരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്കിഷ്ടമാവുന്ന രീതിയില്‍ അതിനെ അവതരിപ്പിച്ചിരിക്കുകയാണ് വംശി. മികവുറ്റ ടെക്നീഷ്യന്‍സാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആര്‍ മതി ഐ.എസ്.സിയുടെ ദൃശ്യങ്ങളും, വംശിയുടെ അവതരണവും, അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ഗംഭീര അവതരണശൈലിയും, ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ക്രിമിനലുകളുടെ ക്രൂരമായ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോവാന്‍ ഉതകുന്നവയാണ്. രവി തേജയുടെ ശരീരഭാഷയും സംസാരശൈലിയും ലുക്കുമൊക്കെ തികച്ചും വ്യത്യസ്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും രാജ്യമെമ്പാടുമുള്ള പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. ദസറയോടുകൂടിയാണ് ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ബോക്സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക. അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

7 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago